Monday, August 18, 2025

കേരളം കൈവരിച്ച നേട്ടങ്ങളെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമം: ടി.പി. രാമകൃഷ്ണൻ എം.എൽ എ

സാമൂഹികാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളേയും കുതിപ്പുകളേയും പിറകോട്ടടിപ്പിക്കുന്ന ആസൂത്രിത ശ്രമമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് മുൻ തൊഴിൽ മന്ത്രിയും സി ഐ ടിയു സംസ്ഥാന പ്രസിഡണ്ടുമായ ടി പി രാമകൃഷ്ണൻ എം എൽ എ പറഞ്ഞു.


കോഴിക്കോട് കേന്ദ്രമായി ഫാർമസിസ്റ്റുകൾ രൂപീകരിച്ച പ്രോഗ്രസീവ് ഫാർമസിസ്റ്റ് ഫോറം ചാരിറ്റബിൾ സൊസൈറ്റിയുടെ ഔപചാരികമായ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



ചടങ്ങിൽ പാലിയേറ്റീവ് – സർജിക്കൽ ഉപകരണങ്ങളുടെ വിതരണം  സി ഐ ടി യു ജില്ലാ ജനറൽ സിക്രട്ടറി  പി കെ മുകുന്ദൻ നിർവഹിച്ചു .
ചാരിറ്റബിൾ സൊസൈറ്റിയുടെ അംഗത്വ വിതരണം കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ.സി.നവീൻ ചന്ദ്  ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ ഫാർമസി കൗൺസിൽ അംഗങ്ങളായ എം.ആർ അജിത്ത് കിഷോർ ,വി.കെ സജില,കെ.ടി വി രവീന്ദ്രൻ,മുൻ ഫാർമസി കൗൺസിൽ അംഗം സി.ബാലകൃഷണൻ , ജയചന്ദ്രൻ പൊൻമിളി,വിമല വിജയൻ മലപ്പുറം, , എ . അജിത്ത് കുമാർ ആലപ്പുഴ,
പി. ജെ. അൻസാരി , അബ്ബാസ് മാസ്റ്റർ സുരക്ഷ പാലിയേറ്റീവ്,ബിജുലാൽ തിരുവനന്തപുരം , വിജയകുമാർ ടീ കണ്ണൂർ എന്നിവർ ആശംസ പ്രസംഗം നടത്തി.
മഹമൂദ് മൂടാടി സ്വാഗതവും  പ്രോഗ്രസീവ് ഫാർമസിസ്റ്റ് ഫോറം ചാരിറ്റബിൾ സൊസൈറ്റി  ജനറൽ സക്രട്ടറി എം.ജിജീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ   സൊസൈറ്റി ട്രഷറർ നവീൻലാൽ പടിക്കുന്ന് റിപ്പോർട്ട് അവതരിപ്പിച്ചു.
എസ് ഡി സലീഷ് കുമാർ നന്ദി പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....