കൊളോണിയല്‍ കാലത്തെ നിയമങ്ങളുടെ പിന്‍ഗാമിയാണ് കേരള പോലീസ് നിയമമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷിച്ചു. കേരള പോലീസ് നിയമവും, മദ്രാസ് പോലീസ് നിയമവും പോലുള്ള സംസ്ഥാന നിയമങ്ങള്‍ ക്രമസമാധാന പാലനത്തിന് വേണ്ടിയുള്ളതാണെന്ന് കോടതി ഓർമ്മിപ്പിക്കയും ചെയ്തു. ഇതിന് പകരം ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേ ചുമത്തുന്നതിന് വേണ്ടിയല്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.
പണിമുടക്ക് തൊഴിലാളിയുടെയും ലോക് ഔട്ട് ഫാക്ടറി ഉടമയുടെയും ആയുധംപോലെ പൗരസമൂഹത്തിന്റെ ആയുധമാണ് പ്രതിഷേധിക്കാനുള്ള അവകാശമെന്ന് സുപ്രീം കോടതി
ഓർമ്മിപ്പിച്ചു. അഴിമതി നിരോധന നിയമം, ആയുധ നിയമം എന്നിവ ചുമത്തപ്പെട്ട കേസുകളില്‍ പ്രതികളായി ശിക്ഷ ലഭിക്കുന്നവരെ പോലെ കേരള പോലീസ് നിയമത്തിൻ്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെടുന്നവരെ കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ധര്‍ണ നടത്തിയതിന് കേരള പോലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷ നാമനിര്‍ദേശ പത്രികയില്‍ വെളിപ്പടുത്താത്തത് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ മതിയായ കാരണമല്ലെന്നും സുപ്രീം കോടതി വിധിച്ചു. 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അന്നമട ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മത്സരിച്ച രവി നമ്പൂതിരിയുടെ വിജയം അസാധുവാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.
നാമനിര്‍ദേശ പത്രികയുടെ ഫോം 2 എ- യില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചത് രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കോടതി രവി നമ്പൂതിരിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. ഇത് പിന്നീട് ഹൈക്കോടതിയും ശരിവെച്ചു.
2006-ല്‍ അന്നമട ഗ്രാമ പഞ്ചായത്തിന് മുന്നില്‍ കുടില്‍കെട്ടി ധര്‍ണ നടത്തിയെന്ന കേസിലാണ് രവി നമ്പൂതിരിയെ ശിക്ഷിച്ചിരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143, 283, 44 എന്നീ വകുപ്പുകള്‍ പ്രകാരവും കേരള പോലീസ് നിയമത്തിലെ 38, 52 വകുപ്പുകള്‍ പ്രകാരവുമാണ് തടവ് ശിക്ഷയും പിഴയും വിചാരണ കോടതി വിധിച്ചത്. എന്നാല്‍, ജില്ലാ കോടതി പിന്നീട് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങള്‍ റദ്ദാക്കി.
ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, വി. രാമസുബ്രമണ്യം എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. രവി നമ്പൂതിരിക്ക് വേണ്ടി സുപ്രീം കോടതിയില്‍ അഭിഭാഷകന് രാകേന്ദ് ബസന്ത് ഹാജരായി.


