നാടുകടത്തേണ്ട വിദേശപൗരന്മാരെ താമസിപ്പിക്കാന്‍ കേരളത്തിൽ മൂന്ന് ട്രാന്‍സിറ്റ് ഹോമുകള്‍ തുടങ്ങും. വിവാദ പൌരത്വ പ്രശ്നങ്ങളിലോ കുറ്റ കൃത്യങ്ങളിലോ ഏർപ്പെടുന്ന ഇന്ത്യൻ പൌരത്വം തെളിയിക്കാൻ കഴിയാത്തവരെ പാർപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളാണ്.
ഇതിനായി വിചാരണ നേരിടുന്നവരെ താമസിപ്പിക്കാൻ ട്രാന്‍സിറ്റ് ഹോമുകളോ തടങ്കല്‍കേന്ദ്രങ്ങളോ ഹോള്‍ഡിങ് സെന്ററുകളോ സ്ഥാപിക്കണമെന്ന കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്നാണ് മന്ത്രിസഭയുടെ തീരുമാനം.
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാകും ട്രാന്‍സിറ്റ് ഹോമുകള്‍. അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ളതിനാല്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളായിരിക്കും ഇവ സ്ഥാപിക്കുക. എ.സി. സൗകര്യത്തോടെയുള്ള താമസം, ജനറേറ്റര്‍സഹിതമുള്ള വൈദ്യുതി, ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വിനിമയസൗകര്യങ്ങള്‍, ഷെഫും അടുക്കളയും, ലോക്കര്‍, കുടുംബാംഗങ്ങളെ കാണാനും സ്വന്തം രാജ്യവുമായി ബന്ധപ്പെടാനുമുള്ള സൗകര്യം എന്നിവയെല്ലാം വാഗ്ദാനം ചെയ്താണ് കേന്ദ്രങ്ങൾ പണിയുന്നത്.
അസം സർക്കാർ ഇത്തരത്തിൽ കേന്ദ്രങ്ങൾ പണിതപ്പോൾ വലിയ വിവാദം ഉയർത്തിയിരുന്നു. ഒന്നര ലക്ഷം പേരെയാണ് പൌരത്വം ഇല്ലെന്ന് അവിടെ സർക്കാർ കണ്ടെത്തിയത്. നാസി കാലഘട്ടത്തിൽ പൌരൻമാരെ പീഡന കേന്ദ്രങ്ങളിലേക്ക് അയക്കുന്നതിനായി സൂക്ഷിച്ച ട്രാൻസിറ്റ് ഹോമുകൾക്ക് തുല്യമാണ് ഇവെയന്നായിരുന്നു വിശദീകരണം.
18 വയസ്സുവരെയുള്ള കുട്ടികളെ അമ്മമാരോടൊപ്പംതന്നെ താമസിപ്പിക്കും. പരാതികള്‍ കൈകാര്യംചെയ്യാന്‍ ജില്ലാ മജിസ്ട്രേറ്റ് അധ്യക്ഷനായി സമിതിയുണ്ടാകും.
പൌരത്വ നിയമം വരും മുൻപേ
- അനധികൃത കുടിയേറ്റക്കാര്‍
- നാടുകടത്തലിന് വിധേയരാക്കപ്പെട്ട വിദേശികള്‍
- വിദേശ സര്‍ക്കാരിന്റെ യാത്രാരേഖകള്‍ നല്‍കാത്തവര്‍
- വിമാനടിക്കറ്റ് ക്രമീകരിക്കുന്നതിലെ കാലതാമസംകാരണം ശിക്ഷാകാലയളവ് പൂര്‍ത്തിയാക്കിയതോ, കോടതി വെറുതേവിട്ടതോ, നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ കാത്തിരിക്കുന്നതോ ആയ വിദേശികള്‍
- വ്യാജയാത്രാരേഖകള്‍ ചമച്ച് വരുകയും അടിയന്തര ചികിത്സാ ആവശ്യംകരുതി ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കുകയും ചികിത്സകഴിഞ്ഞ് യാത്രാരേഖകള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നവര്‍
- വിസക്കാലാവധി കഴിഞ്ഞും തങ്ങുന്നവര്‍
- വിസപ്രകാരം അനുവദനീയമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍
- സംശയാസ്പദമായ പശ്ചാത്തലത്തിലോ അക്രമാസക്തമായ പെരുമാറ്റത്തിലെ തടവിലാക്കപ്പെട്ട വിദേശികള്‍


