കോഴിക്കോട് ട്രെയിനിന് തീവെക്കാന്‍ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ കംപാര്‍ട്ട്‌മെന്റിന് ഉള്ളില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് പോലീസ് പിടിയിലായത്.
കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാരനായ പ്രതി കംപാര്‍ട്ട്‌മെന്റിനകത്ത് ഒട്ടിച്ചിരുന്ന മുന്നറിയിപ്പ് സ്റ്റിക്കര്‍ കീറിയെടുത്ത് അത് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. യാത്രക്കാർ ഇടപെട്ട് ബലമായി തടഞ്ഞെ വെച്ചു. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് രണ്ട് മാസംമുമ്പ് എലത്തൂരിൽ തീ വെച്ചിരുന്നു. കഴിഞ്ഞദിവസം കണ്ണൂരിലും സമാനമായ തീവെയ്പ്പ് ഉണ്ടായി. ഈ ആശങ്കകൾ നിലനില്‍ക്കുമ്പോഴാണ് വീണ്ടുമൊരു തീവണ്ടി തീവെപ്പ്.