സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ 16, 17, 18 തീയതികളിൽ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ നടക്കും. വനിതാസംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഉദ്ഘാടന ചിത്രം ക്ലാര
26-ാമത് ഐ.എഫ്.എഫ്.കെ.യിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരവും മികച്ച നവാഗതസംവിധായികയ്ക്കുള്ള രജതചകോരവും നേടിയ ‘ക്ലാരസോള’യാണ് ഉദ്ഘാടനച്ചിത്രം. മേളയിൽ ചിത്രത്തിന്റെ രണ്ടുപ്രദർശനങ്ങളുണ്ടായിരിക്കും. 16-ന് വൈകീട്ട് ആറിന് കൈരളി തിയേറ്ററിലെ ഉദ്ഘാടനച്ചടങ്ങിനുശേഷമായിരിക്കും പ്രദർശനം.
പ്രദർശനം 16,17 തീയതികളിൽ
ലോകസിനിമ, ഇന്ത്യൻസിനിമ, മലയാളസിനിമ, ഡോക്യുമെന്ററി, ഷോർട്ട് ഫിക്‌ഷൻ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. 17, 18 തീയതികളിൽ വൈകീട്ട് അഞ്ചിന് ഓപ്പൺഫോറമുണ്ടാവും.
26-ാമത് ഐ.എഫ്.എഫ്.കെയിൽ ഇനസ് മരിയ ബാറിയോനുയേവയ്ക്ക് മികച്ചസംവിധായികയ്ക്കുള്ള രജതചകോരം നേടിക്കൊടുത്ത ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്’എന്ന അർജന്റീനൻ ചിത്രവും മേളയിലുണ്ട്.
പങ്കെടുക്കാം
15-ന് ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങും. കൈരളി തിയേറ്ററിലെ സ്വാഗതസംഘം ഓഫീസിൽ സജ്ജീകരിച്ച ഹെൽപ് ഡെസ്ക് മുഖേന ഓഫ് ലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. https://regitsration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായും ഡെലിഗേറ്റാവാം.
മുതിർന്നവർക്ക് 300 രൂപയും വിദ്യാർഥികൾക്ക് 200 രൂപയുമാണ് ഫീസ്.
ഏതൊക്കെ സിനിമകൾ എന്നൊക്കെ
16-ന്
കൈരളി: രാവിലെ 10.15 -എ ടെയ്ൽ ഓഫ് ലവ് ആൻഡ് ഡിസയർ (ലൈല ബൗസിദ്), 12.30- യുനി (കാമില അൻഡിനി), 3.15 -കമീല കംസ് ഔട്ട് റ്റുനൈറ്റ് (ഇനസ് മരിയ ബാറിയോനുയേവ), 6.00 (ഉദ്ഘാടനശേഷം)-ക്ലാര സോള (നതാലി അൽവാരസ് മെസന്റെ)
ശ്രീ: 10.00- സെംഖോർ(ഐമി ബറുവ), 12.15- ക്രൈം ആൻഡ് എക്സ്പിയേഷൻ ബൈ ജെജെ ഗ്രാൻഡ് വിൽ ഓർ ഹൗ ടു ഷൂട്ട് ആൻ ഓപ്പൺ സീക്രട്ട് (റെനു സാവന്ത്), ഹോം അഡ്രസ്സ് (മധുലിക ജലാലി), 3.00- ഡൈവോഴ്‌സ് (മിനി ഐജി)
17-ന്
കൈരളി: 10.15 -യു റിസംബ്ൾ മി (ദിന അമീർ), 12.30 -മുറിന (അന്റോണിറ്റ കുസിഞ്ചാനോവിക്), 3.15 -ബെർഗ് മാൻ ഐലൻഡ് (മിയ ഹാൻസൻ ലവ്), 6.15 -അലേയ് (ഹലിത ഷമീം)
ശ്രീ: 10.00- വൈറൽ സെബി (വിധു വിൻസെന്റ്), 12.15- ഫ്ലഷ് (അയിഷ സുൽത്താന), 3.00 -സിറ്റി ഗേൾസ് (പ്രിയ തുവ്വശ്ശേരി), 21 അവേഴ്‌സ് (സി.വി. സുനിത), ദ ഡേ ഐ ബികേം എ വുമൺ (മുപിയ മുഖർജി), 6.00- ഫോർബിഡൻ/ നിഷിദ്ധോ (താര രാമാനുജൻ).
18-ന്
കൈരളി: 9.45 – കോസ്റ്റ ബ്രാവ ലബനോൺ (മൗനിയ അകൽ), 12.00 – ഡീപ് സിക്സ് (മധുജ മുഖർജി), 3.15- കോപിലോട്ട്/ ഡൈ ഫ്രൗ ഡെസ് പിലോട്ടെൻ (ആനി സൊഹ്‌റ ബെറാച്ചേദ്), 6.15 -എ ടെയ്ൽ ഓഫ് ലവ് ആൻഡ് ഡിസയർ (ലൈല ബൗസിദ്)
ശ്രീ: 9.30 -സൂററൈ പോട്ര് (സുധ കൊൻഗര), 12.15 -ക്ലാര സോള (നതാലി അൽവാരസ് മെസന്റെ), 3.00-കാറ്റ് ഡോഗ് (അഷ്മിത ഗുഹ), ഹോളി റൈറ്റ്‌സ് (ഫർഹ ഖാത്തുൻ), 6.00 -കമീല കംസ് ഔട്ട് റ്റുനൈറ്റ് (ഇനസ് മരിയ ബാറിയോനുയേവ).