കോഴിക്കോട് നഴ്സിങ് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ സുഹൃത്തുക്കളും സഹപാഠികളുമായ രണ്ട് പേര്‍ക്കെതിരെ കസബ പോലീസ് കേസെടുത്തു.
ഫെബ്രുവരി 18-ന് രാത്രിയാണ് പരാതിക്ക് ആസ്പദമായ സംഭവം. ബലമായി മദ്യം നല്‍കിയശേഷം പീഡിപ്പിച്ചെന്നാണ് കേസിൽ പറയുന്നത്. സൗഹൃദം ഉപയോഗിച്ച് ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു.
എറണാകുളം സ്വദേശിയായ പെൺകുട്ടി കോഴിക്കോട്ട് അവസാന വർഷ ബിഎസ്സി നഴ്സിങ്ങിന് പഠിക്കുകയാണ്. കഴിഞ്ഞ ദിവസം ആൺകുട്ടികൾ താമസിച്ചിരുന്ന വീട്ടിലേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തി. സുഹൃത്തും മെഡിക്കൽ കോഴ്സ് വിദ്യാർഥിയുമായ യുവാവ് പെൺകുട്ടിയെ 18ന് രാത്രി ഒമ്പതോടെ ഇയാൾതാമസിക്കുന്ന മിംസ് ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിലേക്കാണ് ക്ഷണിച്ചത്. മദ്യംനൽകി ബോധരഹിതയാക്കി എറണാകുളം സ്വദേശിയായ സുഹൃത്തിനെ വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് പീഡിപ്പിച്ചു എന്നാണ് പരാതി.
ബോധം വീണ്ടെടുത്ത പെൺകുട്ടി പുലർച്ചെ രണ്ടരയോടെ പുറത്തിറങ്ങി സഹപാഠിയായ യുവാവിനെ വിളിച്ചുവരുത്തി ബൈക്കിൽ രക്ഷപ്പെട്ടു. പെൺകുട്ടിയുടെ രക്ഷിതാക്കൾ എത്തിയാണ് കസബ പൊലീസിൽപരാതിനൽകിയത്. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. യുവാക്കൾരണ്ടുപേരും മുമ്പ് പെൺകുട്ടിക്കൊപ്പം പഠിച്ചവരാണ്.
നഴ്സിങ് കോളേജിൽ തിരിച്ചെത്തിയ വിദ്യാര്‍ഥിനി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്.
കേസിൽ അകപ്പെട്ട രണ്ടു പേരും കോഴിക്കോടും എറണാകുളത്തും പഠിക്കുന്ന വിദ്യാര്‍ഥികളാണ്. ഇരുവരെയും കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.


