Saturday, February 21, 2026

കോഴിക്കോട് വനിതാ ഫുട്ബോൾ താരങ്ങളെ ആക്രമിച്ചു, കോർപ്പറേഷൻ ജീവനക്കാരൻ അറസ്റ്റിൽ

ഗോകുലം കേരള എഫ്‌സി വനിതാ  ടീമംഗങ്ങളായ വിദേശ താരങ്ങൾക്ക്‌ നേരെ നഗരത്തിൽ മദ്യപാനിയുടെ അക്രമം. ബിയർ കുപ്പികൊണ്ടുള്ള ഏറിൽ രണ്ട്‌ പേരുടെ കാലിന്‌ ചെറിയ മുറിവേറ്റു. പ്രതി മുണ്ടിക്കൽ താഴം സ്വദേശി  അരുൺകുമാറിനെ കസബ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

ചൊവ്വ വൈകിട്ട്‌ ആറോടെയാണ്‌ സംഭവം. കെനിയ സ്വദേശിനിയായ ബർത്ത, ഘാനയിൽ നിന്നുള്ള വിവിയൻ കൊനോരു അഡ്‌ജ, ബിയാട്രിക്‌സ്‌ എന്നിവർ  പരിശീലനം കഴിഞ്ഞ്‌ കോർപറേഷൻ സ്‌റ്റേഡിയത്തിന്‌ പുറത്ത്‌ വാഹനം കാത്തു നിൽക്കുകയായിരുന്നു.  സമീപത്ത്‌ മദ്യലഹരിയിൽ നിൽക്കുകയായിരുന്നു അരുൺകുമാർ. പ്രകോപനം കൂടാതെ ഇവരെ എറിയുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ബർത്തയ്‌ക്കും ബിയാട്രിക്‌സിനുമാണ്‌ പരിക്കേറ്റത്‌. ചോദ്യം ചെയ്‌ത വിവിയന്റെ മുടി പിടിച്ച്‌ വലിച്ചതായും പരാതിയുണ്ട്‌. പരിക്കേറ്റവർ ബീച്ച്‌ ആശുപത്രിയിൽ ചികിത്സ തേടി. അരുൺകുമാർ കോർപറേഷൻ ജീവനക്കാരനാണ്‌.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...