കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്, വോട്ടെടുപ്പ് തുടങ്ങി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് തുടങ്ങി. എ.ഐ.സി.സി. ആസ്ഥാനത്തും പി.സി.സി. ആസ്ഥാനങ്ങളിലുമായി വൈകുന്നേരം നാല് മണിവരെ വോട്ടിങ് തുടരും. വോട്ടര്‍പട്ടികയിലുള്ളത് 9308 പ്രതിനിധികളാണ്. രാജ്യത്താകമാനമായി 65 ബൂത്തുകളാണ് ഉള്ളത്. കേരളത്തില്‍ 305 പേരാണ് വോട്ടര്‍മാര്‍.
തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 1 എന്നത് മാറ്റി വോട്ടുരേഖപ്പെടുത്തേണ്ടത് ‘ശരി’ ചിഹ്നം ഇട്ടായിരിക്കണമെന്ന് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും വോട്ടര്‍മാര്‍ക്കും നിര്‍ദേശംനല്‍കിയിട്ടുണ്ട്.

വോട്ടുപെട്ടികളെല്ലാം ഡല്‍ഹിയിലെത്തിച്ച് ബാലറ്റുകള്‍ കൂട്ടിക്കലര്‍ത്തി ബുധനാഴ്ച 10-ന് വോട്ടെണ്ണല്‍ തുടങ്ങും. ബാലറ്റ് പേപ്പറുകള്‍ എല്ലാ കലര്‍ത്തിയ ശേഷമാകും എണ്ണുക. ആര് ആര്‍ക്ക് വോട്ട് ചെയ്‌തെന്ന് കൃത്യമായി അറിയാനാകില്ല.

ബാലറ്റ് പേപ്പറില്‍ ആദ്യം ഖാര്‍ഗെയും രണ്ടാമത് തരൂരുമാണ്. വോട്ടു രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിക്കുനേരെ ഒന്ന് എന്ന അക്കം രേഖപ്പെടുത്താനായിരുന്നു നേരത്തേയുള്ള നിര്‍ദേശം. ക്രമനമ്പര്‍ ഒന്ന് ഖാര്‍ഗെയും രണ്ട് തരൂരും ആയതിനാല്‍ ഇത് വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നായിരുന്നു തരൂരിന്റെ പരാതി. പാര്‍ട്ടി ഭരണഘടന ചൂണ്ടിക്കാട്ടി തരൂരിനെ പ്രതിരോധിക്കാന്‍ മിസ്ത്രി ശ്രമിച്ചെങ്കിലും രണ്ടോ അതിലധികമോ സ്ഥാനാര്‍ഥികളുണ്ടാവുമ്പോഴേ അതിന് പ്രസക്തിയുള്ളൂ എന്ന് തരൂര്‍ഭാഗം വാദിച്ചു. തുടര്‍ന്നാണ് ശരി ചിഹ്നമിടുന്നത് അംഗീകരിച്ചത്.

ശശി തരൂര്‍ കെ.പി.സി.സി. ആസ്ഥാനത്തെ ബൂത്തില്‍ വോട്ടു ചെയ്യും. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ തുടങ്ങിയ നേതാക്കളും ഇവിടെ വോട്ടുചെയ്യും.

വി.എസ്. ശിവകുമാര്‍, വി.കെ. ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, എ.എ. ഷുക്കൂര്‍ എന്നിവരാണ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ കേരളത്തിലെ പ്രാദേശിക നിരീക്ഷകര്‍. തിരുവനന്തപുരത്തെ നാലു ബ്ലോക്ക് പ്രസിഡന്റുമാരാണ് ശശി തരൂരിന്റെ ചുമതലക്കാര്‍.

താമസം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...