തൃക്കാക്കരയില്‍ കോൺഗ്രസ് പ്രവർത്തന ചിട്ട പൊളിച്ചെഴുതിയാണ് വിജയപീഠം കയറിയത്. മൂന്നോ നാലോ നേതാക്കളിൽ ഊന്നുന്ന പതിവ് സ്റ്റേജ് പെർഫോമൻസ് സമീപനം മാറ്റി. വി.ഡി. സതീശനും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസും എല്ലാം കളത്തിലിറങ്ങി. എന്നാൽ അതിനെക്കാൾ ഊർജ്ജം ഏറ്റവും താഴെ തട്ടിലായിരുന്നു.
യുവനിരയാണ് കളത്തിലിറങ്ങി കളിച്ചതും വോട്ടുറപ്പിക്കാന്‍ മത്സരിച്ചതും. പ്രാശാന്ത് കിഷോറിൻ്റെ തന്ത്രങ്ങളിൽ പ്രധാനമായത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പതിറ്റാണ്ടുകൾക്ക് മുൻപ് പരീക്ഷിച്ച് ജയം നേടിയ നമ്പറാണ്. ബൂത്ത് തലം മുതൽ ഓരോ വോട്ടിൻ്റെയും ചരിത്രവും വർത്തമാനവും ചാഞ്ചാട്ടവും എല്ലാം മനപ്പാഠമാക്കി വെക്കും.
അതു വെച്ചാണ് വിശകലനം എവിടെ പോകണം എവിടെ പോകേണ്ട എവിടെ പോയിട്ടും കാര്യമില്ല എന്നെല്ലാം ഈ സ്ഥിതവിവര ചരിത്രത്തിലുണ്ടാവും. ഐ ഐ ടി യുവാക്കളുടെ നിരയെ ഉപോയോഗിച്ചാണ് ഈ വിശകനല കല പ്രശാന്ത് കിഷോർ നടപ്പാക്കി എടുത്തത്.
ഇത്തവണ തൃക്കാക്കരയിൽ ഈ തുടർച്ച കാണാമായിരുന്നു. കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് തിരിച്ചറിഞ്ഞ്ടീം വര്‍ക്കിന്റെ മെറിറ്റിലേക്ക് ചുവടുമാറ്റി. ഗ്രൂപ്പ് മാനേജര്‍മാര്‍ക്കും റോള്‍ കുറഞ്ഞു.
സി.പി.എമ്മില്‍നിന്ന് പഠിച്ച പാഠങ്ങൾ നന്നായി പ്രയോഗിച്ചു. കെ. സുധാകരൻ കാലത്തെ സെമി കേഡർ പ്രഖ്യാപനം പാഴായില്ല. സംഘടന ഇല്ലാതാവുന്നു എന്ന തിരിച്ചറിവ് കേരളത്തിലെ അണികൾക്ക് പുതിയ ജീവൻ നൽകി. നേതാക്കള്‍ മാത്രമായി ചുരുങ്ങിക്കൊണ്ടിരുന്ന പാര്‍ട്ടി, പ്രവര്‍ത്തകരെ ആശ്രയിച്ച് താഴേത്തട്ടിലുള്ള നേതാക്കളെ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് മെഷീന്‍ ഓടിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥി റെഡി. കൊച്ചി സീറ്റിന് ക്ലെയിമുണ്ടെന്ന് പറയാന്‍ ഒരു മടിയും കാട്ടാത്ത ഡൊമനിക്കിനെ മെരുക്കി. ഇതൊന്നും കോണ്‍ഗ്രസില്‍ പതിവുള്ളതല്ല.
സി.പി.എം. പാര്‍ട്ടിക്കാരല്ലാത്തവരെ വച്ച് കളി ജയിക്കാനുള്ള വളഞ്ഞ വഴി സ്വീകരിച്ചതും സൌകര്യമായി. സഭയുടെ സ്ഥാപനത്തില്‍, അതും ഒരു വൈദികന്റെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് സി പി എം ഇതോ ജനങ്ങളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു.
കര്‍ദിനാള്‍ ആശീര്‍വദിച്ചാല്‍ എറണാകുളം-അങ്കമാലി അതിരൂപത പിണങ്ങും. അതിരൂപതയെ ഇണക്കിയാല്‍ കര്‍ദിനാള്‍ തെറ്റും എന്ന ചൊല്ലാണ് എറണാകുളത്തുള്ളത്. പക്ഷെ സി പി എമ്മിൻ്റെ ഹൃദയ പക്ഷം ജനങ്ങളെ മതവും ജാതിയും വെച്ച് പി ടി തോമസിൻ്റെ മണ്ഡലത്തിലും വിലയിരുത്തി.
തൃക്കാക്കര മിനികേരളമാണെന്നാണ് സി.പി.എം. നേതാക്കള്‍ പറഞ്ഞത്. നഗരകേന്ദ്രമാണ്. വ്യവസായം. സ്മാര്‍ട് സിറ്റി. മാളുകൾ നഗര സംസ്കാരം എല്ലാം . ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇതൊന്നും അല്ലാത്തവരും. എല്ലാ സമുദായക്കാരും ഉണ്ട്. അതേ സമയം സമുദായം ഇല്ലാത്തവരുടയും മണ്ഡലം. അങ്ങനെയുള്ള ഒരു മണ്ഡലത്തില്‍ ഒരു വോട്ടുബാങ്കിനെ മാത്രം ലക്ഷ്യമിട്ടാല്‍ മറ്റൊരു വോട്ടുബാങ്കില്‍ വിള്ളല്‍ വീഴും. മത-ജാതിസമവാക്യങ്ങള്‍ എതിരാവും. സി.പി.എമ്മും ബി.ജെ.പിയും നീട്ടിക്കൊടുത്ത കയറിന്റെ മറുവശത്താണ് പക്ഷെ ആളു കൂടിയത്.
കെ റെയില്‍ വന്നാലും ഇല്ലെങ്കിലും പി.സി ജോര്‍ജ് ചേരി ഇനിയും മാറിയാലും ഇല്ലെങ്കിലും കേരളം മതനിരപേക്ഷമാണ് എന്ന പാഠം എല്ലാവര്‍ക്കുമായി തൃക്കാക്കരക്കാര്‍ പറയുന്നുണ്ട്.
എന്തായാലും കോൺഗ്രസിന് തൃക്കാക്കരയിൽ ലഭിച്ച ഊർജ്ജം ചെറുതല്ല. രാജ്യത്ത് തന്നെ പാർട്ടി മുങ്ങി താഴുകയാണ്. കച്ചു തുരുമ്പ് എന്ന് പറയാനില്ല. പക്ഷെ കച്ച കെട്ടിയാൽ ബലാബലത്തിന് ഇപ്പോഴും സാധ്യതയുണ്ട് എന്ന് തെളിയുകയാണ്.