ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് സ്‌പെയിനില്‍ ജയിലിലായി. നിശാക്ലബ്ബില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് പിടികൂടിയ താരത്തെ ജയിലിലേക്ക് അയക്കാൻ കോടതി നിർദ്ദേശിക്കയായിരുന്നു. ഡാനി ആല്‍വസിനെ ബാഴ്‌സലോണ പോലീസ് വെള്ളിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ജനുവരി രണ്ടാം തീയതിയാണ് യുവതി ആല്‍വസിനെതിരേ പരാതി നല്‍കിയത്.
അടിവസ്ത്രം തൊട്ടു
ഡിസംബര്‍ 30-ാം തീയതി രാത്രി ബാഴ്‌സലോണയിലെ നിശാക്ലബില്‍വെച്ച് ഡാനി ആല്‍വസ് മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. തൻ്റെ അടിവസ്ത്രത്തിന് അകത്ത് തൊടാൻ ശ്രമം നടത്തി എന്നയിരുന്നു പരാതി. ക്ലബ് സെക്യൂരിറ്റിയെ അപ്പോൾ തന്നെ യുവതി വിളിച്ച് വരുത്തി പരാതി നൽകി. അവരുടെ അറിയിപ്പ് പ്രകാരമാണ് പൊലീസ് എത്തിയത്
സംഭവദിവസം ക്ലബ്ബില്‍പോയിരുന്നതായി വ്യക്തമാക്കിയ ഡാനി ആല്‍വസ് യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. പരാതിക്കാരിയെ ഇതിന് മുന്‍പ് കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇതൊന്നും കോടതി സ്വീകരിച്ചില്ല.
ഖത്തര്‍ ലോകകപ്പിന് പിന്നാലെ അവധി ആഘോഷിക്കാനായാണ് ഡാനി ആല്‍വസ് ബാഴ്‌സലോണയിലെത്തിയത്. നേരത്തെ ബാഴ്‌സലോണ, യുവന്റസ് തുടങ്ങിയ മുന്‍നിര ക്ലബുകളില്‍ കളിച്ചിരുന്ന 39-കാരനായ താരം, നിലവില്‍ മെക്‌സിക്കന്‍ ക്ലബായ പ്യൂമാസിലാണ് കളിക്കുന്നത്. സംഭവത്തിൽ ക്ലബ്ബ് അധികാരികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രസീലിനായി എട്ട് ഗോളുകൾ നേടിയ താരമാണ്.


