കർഷക നേതാവ് രാകേഷ് ടിക്കായത്തിനു നേരെ ആക്രമണം. ബെംഗളൂരുവിൽ പത്രസമ്മേളനിത്തിനിടിയിലാണ് ആക്രമണം നേരിട്ടത്. ഹാളിൽ പതിഞ്ഞിരുന്ന സംഘം രാകേഷിൻ്റെ മുഖത്ത് മഷിയൊഴിച്ചു.
കർണാടക രാജ്യ റെയ്ത്ത സംഘത്തിൻ്റെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും അനുകൂലമായി മുദ്രാവാക്യം മുഴക്കി കൊണ്ട് ആക്രമണം ഉണ്ടായത്.
ഹാളിൽ ഉണ്ടായിരുന്ന ഒരു യുവാവാണ് രാകേഷ് ടിക്കായത്തിൻ്റെ ദേഹത്ത് മഷിയൊഴിച്ചത്. കേന്ദ്ര സർക്കാരിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയതിനു പിന്നാലെയാണ് ഇയാൾ മഷി ഒഴിച്ചതെന്ന് റെയ്ത്ത് സംഘത്തിൻ്റെ ആളുകൾ പറഞ്ഞു. ഇതോടെ പത്രസമ്മേളന വേദിയിൽ കൂട്ടത്തല്ലായി.
കഴിഞ്ഞ വർഷം ഏപ്രിൽ 20 ന് ഇദ്ദേഹം വധ ശ്രമത്തിൽ നിന്നും രക്ഷപെട്ടിരുന്നു. രാജസ്ഥാനിലെ അല്‍വാറില്‍ ടിക്കായത്ത് സഞ്ചാരിച്ച വാഹനത്തിന് നേരെ ഒരുസംഘം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവവുമായി നാലു പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.വെടിവെപ്പ് നടന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് നിപലാട്


