എക്കാലത്തേയും മികച്ച ലോകകപ്പ്’ ഖത്തർ ലോകകപ്പ് സംഘാടകരെയും പ്രവർത്തകരെയും പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. സമാനതയില്ലാത്തതും ഏകീകൃതവുമായ നടത്തിപ്പാണ് സംഘാടകർക്കും വോളണ്ടിയർമാർക്കും ഇതിനായി ഫിഫയുടെ ഭാഗത്ത് നിന്നും നന്ദി അറിയിക്കുകയും ചെയ്തു. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിനായുള്ള ഹയ്യ കാർഡ് അപേക്ഷകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണെന്നും ഇൻഫാന്റിനോ വെളിപ്പെടുത്തി.
ആദ്യത്തെ 62 മത്സരങ്ങളിൽ 3.27 ദശലക്ഷം കാണികളാണ് പങ്കെടുത്തത്.ഫിഫയുടെ ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കൻ രാജ്യം സെമിയിലെത്തി. ജർമനി-കോസ്റ്റാറിക്ക മത്സരത്തിൽ റഫറികളായി എത്തിയത് സ്ത്രീകളായിരുന്നു.എൽജിബിടിക്യു വിഭാഗത്തിനോട് പിന്തുണ രേഖപ്പെടുത്തി മഴവിൽ നിറത്തിലുള്ള ആംബാൻഡ് ധരിക്കുന്നത് വിലക്കിയത് വിവാദവും പ്രതിഷേധവും ഉയർത്തി. അതേ സമയം ഇറാനിലെ മതയാഥാസ്ഥിതിക ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ പരസ്യമായി അരങ്ങേറി.
ഫിഫ ഒരു ആഗോള സംഘടനയാണ്. 211 ലോകരാജ്യങ്ങളാണ് ഫിഫയുടെ കീഴിൽ ഉള്ളത്. ഓരോ രാജ്യങ്ങൾക്കും വ്യത്യസ്തമായ സംസ്‌കാരവും കാഴ്ചപ്പാടുകളുമുണ്ട്. എല്ലാവർക്കും അവരുടേതായ അഭിപ്രായവും വിശ്വാസങ്ങളും പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. അതേസമയം നമുക്ക് ആരെയും മാറ്റിനിർത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ ലോകകപ്പ് വലിയ വിജയമാക്കിയതിൽ വോളണ്ടിയർമാരുടെ പങ്ക് വളരെ വലുതാണെന്നും ഇൻഫാന്റിനോ പറഞ്ഞു.ഓരോ ഭൂഖണ്ഡത്തിൽ നിന്നും ഒരു രാജ്യം നോക്കൗട്ട് മത്സരങ്ങളിൽ പങ്കെടുത്തു.