ഗാനരചയിതാവ് എന്ന നിലയില്‍ ഓർമ്മയിൽ തങ്ങിനിൽക്കുന്ന പാട്ടുകൾ സംഭാവന ചെയ്താണ് ബീയാര്‍ പ്രസാദ് വിടവാങ്ങിയത്. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെ ഗാനരചയിൽ സജീവമായി. അറുപതോളം സിനിമകള്‍ക്ക് പാട്ടെഴുതി. ബീയാര്‍ പ്രസാദ് വിടപറയുമ്പോള്‍, നാടകകൃത്ത്, പ്രഭാഷകന്‍, എന്നീ നിലകളില്‍ കൂടി ശ്രദ്ധേയനായ കലാകാരനെ കൂടിയാണ് മലയാളത്തിന് നഷ്ടമാകുന്നത്. ആദ്യകാല ടെലിവിഷന്‍ അവതാരകരിലൊരാളായും ബീയാര്‍ പ്രസാദ് തിളങ്ങി.
മണ്ണിന്റെ മണമുള്ള പാട്ടുകളെന്ന് ബീയാര്‍ പ്രസാദിന്റെ വരികള്‍ക്ക് വിശേഷണമുണ്ടായിരുന്നു. കുട്ടനാടിന്റെ തനത് സൗന്ദര്യം ബീയാര്‍ പ്രസാദിന്റെ എല്ലാ പാട്ടുകളിലും പ്രതിഫലിച്ചിരുന്നതും അദ്ദേഹത്തെ ഏറെ ജനകീയനായ ഗാനരചയിതാവാക്കി മാറ്റി. ജനപ്രിയമായി തീർന്ന ഈണങ്ങളിൽ ഇദ്ദേഹത്തിൻ്റെ വരികൾ മാധുര്യം പകർന്നു.
ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിലായിരുന്നു ജനനം. 1993 ല്‍ ജോണി എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ട് ചലച്ചിത്ര മേഖലയിലേയ്ക്ക് ബീയാര്‍ പ്രസാദ് പ്രവേശിച്ചു. പ്രിയദര്ശന് സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിന് വരികളെഴുതി. വിദ്യാസാഗറായിരുന്നു ആ വരികള്‍ക്ക് ഈണമിട്ടത്.
കിളിച്ചുണ്ടന്‍ മാമ്പഴം, ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതന്, ജലോത്സവം, സല്‍പ്പേര് രാമന്‍കുട്ടി, വാമനപുരം ബസ് റൂട്ട് തുടങ്ങി സിനിമകളിലും കൂടാതെ സംഗീത ആല്‍ബങ്ങള്‍ക്കും ബീയാര്‍ പ്രസാദ് രചന നിര്‍വഹിച്ചിട്ടുണ്ട്.
നോവൽ പൂർത്തിയാക്കാതെ
മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു 61 കാരനായ ബിയാർ. രണ്ടുവര്‍ഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായി. പരിശോധനയില്‍ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചു.
ഒരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലായിരുന്നു. ചികിത്സയിൽ പ്രതീക്ഷ പുലർത്തിയിരുന്ന ഘട്ടത്തിലാണ് വിടവാങ്ങൽ


