വിവിധ വിശ്വാസങ്ങളുടെ ഐക്യവും ശാന്തിയുമായിരുന്നു മഹാത്മാഗാന്ധിയുടെ എല്ലാ തത്വശാസ്ത്രങ്ങളുടെയും അടിസ്ഥാനമെന്ന് ഗാന്ധിജിയുടെ കൊച്ചുമകളും ഗാന്ധി ഡവലപ്മെന്റ് ട്രസ്റ്റ് ചെയര്‍പേഴ്സണുമായ ഇള ഗാന്ധി പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി ആദ്യമായി സ്ഥാപിച്ച ഡര്‍ബനിലെ ഫീനിക്സ് ആശ്രമത്തില്‍ രാഷ്ട്രപിതാവിന്റെ 153-ാം ജന്മദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിശ്വാസങ്ങളുടെ സമന്വയത്തിനായി പ്രവര്‍ത്തിച്ചതിനാലാണ് ഗാന്ധിജി കൊല്ലപ്പെട്ടതെന്നും ഇള ഗാന്ധി പറഞ്ഞു.
കോവിഡ് കാരണം നേരിട്ട് നല്‍കാനാവാതിരുന്ന 2020-ലെ ഗാന്ധി സമാധാന പുരസ്‌കാരം കില മുന്‍ ഡയറക്ടറും കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.പി.പി.ബാലനിൽ നിന്നും ഇള ഗാന്ധി ഏറ്റുവാങ്ങി.


