ഗുജറാത്തിൽ ബി ജെ പി തുടരും; പ്രഖ്യാപിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

ഗുജറാത്തില്‍ ബി.ജെ.പി. തുടര്‍ഭരണം നേടും. ഹിമാചലില്‍ ബി.ജെ.പി.-കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും. വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നൽകുന്ന സൂചന ഇവയാണ്.

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എ.എ.പിയ്ക്ക് വലിയ സ്വാധീനം ഒന്നുമില്ല എന്നും കണക്കു കൂട്ടൽ ഫലങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ എ എ പി ഇരു സംസ്ഥാനങ്ങളിലും അക്കൌണ്ട് തുറക്കും.

182 അംഗ ഗുജറാത്ത് നിയമസഭയില്‍ ഭരണം ലഭിക്കാന്‍ 92 മണ്ഡലങ്ങളില്‍ വിജയിക്കണം.

ന്യൂസ് എക്‌സിന്റെ ഗുജറാത്തിലെ എക്‌സിറ്റ് പോള്‍ ഫലപ്രകാരം ബി.ജെ.പി. 117-140 സീറ്റുകളില്‍ വിജയിക്കും. 34-51 സീറ്റുകളില്‍ കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യവും 6-13 സീറ്റുകളില്‍ എ.എ.പിയും വിജയിക്കുമെന്ന് ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നു.

അതേസമയം, റിപ്പബ്ലിക് ടി.വി.-പി. എം.എ.ആര്‍.ക്യു എക്‌സിറ്റ് പോള്‍ ഫലം ഇങ്ങനെ: ബി.ജെ.പി.- 128-148, കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം 30-42, എ.എ.പി.-2-10. ടിവി 9 ഗുജറാത്തിയുടെ എക്‌സിറ്റ് പോള്‍ ഫലം ഇങ്ങനെ: 125-130, കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം 40-50, എ.എ.പി. 3-5.

ഇവ അഭിപ്രായ സർവ്വെ അടിസ്ഥാനമാക്കിയുള്ള പ്രാഥമിക വിലയിരുത്തലാണ്. മാറാം.

എക്‌സിറ്റ് പോൾ ഫലങ്ങൾ

ന്യൂസ് എക്സ് 

ബിജെപി  117 – 140 
കോൺ 34 – 51 
ആപ് 6‌ – 13
മറ്റ് 1 – 2 

റിപ്പബ്ലിക്ക് 

ബിജെപി 128 – 148
കോൺ 30 – 42
ആപ് 2- 10 
മറ്റ് 0 -3

ഇന്ത്യ ടുഡേ 

ബിജെപി 129 – 151 
കോൺ  16 – 30
ആപ്  9 – 21 
മറ്റ് 2 – 6

ടിവി 9

ബിജെപി 125 – 130
കോൺ 40- 50
ആപ് 3-5 
മറ്റ് 3-7

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...