പുരുഷന്മാരെ ഗര്‍ഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മുന്നേറ്റം. അറ്റ്ലാന്റയില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റി വാര്‍ഷികയോഗത്തില്‍ ഒരു കൂട്ടം ഗവേഷകർ ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടു. ലോകത്തിൽ ആദ്യമായാണ് പുരുഷനിൽ ഇത്തരം സാധ്യത വിജയം കൈവരിക്കുന്നത്.
പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നു ചേരുവകൾ ട്രയൽ പിന്നിട്ടു. ആദ്യപരീക്ഷണഘട്ടത്തില്‍ ഏകദേശം 90 ശതമാനത്തിലധികം ഫലം നല്‍കിയ മരുന്നുകള്‍ രണ്ടാംഘട്ടത്തിലും മികവുനിലനിര്‍ത്തുന്നതായാണ് സൂചനകള്‍
പരീക്ഷണം അവസാന ഘട്ടത്തിൽ

എലികളിലും മറ്റുമുള്ള പരീക്ഷണം 99 ശതമാനം ഫലമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു ക്ലിനിക്കല്‍ പരീക്ഷണം. 96 പുരുഷന്മാരാണ് ആദ്യഘട്ടത്തില്‍ പങ്കെടുത്തത്. മരുന്നു കഴിക്കാതിരുന്നവരെക്കാള്‍ ബീജാണുക്കളുടെ എണ്ണം 28 ദിവസം നിത്യേന 200 എം.ജി. മരുന്നുകഴിച്ചവര്‍ക്ക് കുറവായിരുന്നു.
ഈ രണ്ടു വിഭാഗത്തെക്കാളും ബീജാണുക്കളുടെ എണ്ണം കുറവായിക്കണ്ടത് പ്രതിദിനം 400 എം.ജി. മരുന്നു കഴിച്ചവരിലാണ്. മരുന്നുപയോഗിച്ചവര്‍ക്ക് പറയത്തക്ക പാര്‍ശ്വഫലങ്ങളുമുണ്ടായിട്ടില്ല.
മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നതോടെ ഇത് വിപണിയിൽ ഇറക്കാനുള്ള കടമ്പകൾ കടത്തും. ഇതോടെ ഗുളിക ആണുങ്ങളിൽ എത്തും.