ഗര്‍ഭാവസ്ഥയില്‍ത്തന്നെ ശിശുക്കള്‍ക്ക് സംസ്കാരവും മൂല്യങ്ങളും അഭ്യസിപ്പിക്കാന്‍ ആര്.എസ്.എസ് വനിതാ ഘടകം സംവര്‍ധിനി ന്യാസ് ഗര്‍ഭിണികള്‍ക്കായി ‘ഗര്‍ഭ സംസ്കാര്‍’ പരിശീലനപരിപാടി തുടങ്ങി. സംവര്‍ധിനി ന്യാസിൻ്റെ ദേശീയ സംഘാടക സെക്രട്ടറി മാധുരി മറാത്തെയാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്.
പരിപാടിയുടെ ഭാഗമായി ഞായറാഴ്ച ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സംവര്‍ധിനി ന്യാസ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. വര്‍ക്ക്ഷോപ്പില്‍ ഡല്‍ഹി ഓള്‍ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(AIIMS)ലെ ഗൈനക്കോളജിസ്റ്റുകളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു. രാജ്യസ്നേഹവും മാതൃസ്നേഹവും ഇതുവഴി വളർത്തി എടുക്കാൻ നിർദ്ദേശിച്ചു.
ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ദുലുപുഡി പണ്ഡിറ്റിനെ ചടങ്ങിലേക്കായി ക്ഷണിച്ചു എങ്കിലും ആരോഗ്യ കാരണം പറഞ്ഞ് ഇദ്ദേഹം പങ്കെടുത്തില്ല.
ഗൈനക്കോളജിസ്റ്റുകള്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍, യോഗ ട്രെയിനര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം രൂപവത്കരിച്ചാണ് ഗര്‍ഭ സംസ്കാര്‍ നടപ്പിലാക്കുന്നത്. ഗീതാ പാരായണം, രാമായണപാരായണം എന്നിവയ്ക്കൊപ്പം യോഗപരിശീലനവും ഉള്‍പ്പെടുന്നതാണ് ഗര്‍ഭ സംസ്കാര്‍.
ഗര്‍ഭാവസ്ഥ മുതല്‍ ആരംഭിക്കുന്ന പരിശീലനപരിപാടി കുട്ടികള്‍ക്ക് രണ്ട് വയസ് പ്രായമാകുന്നതുവരെ തുടരും. ഗീതാശ്ലോകങ്ങള്‍, രാമായണത്തിലെ കാവ്യങ്ങള്‍ എന്നിവയുടെ പരായണത്തിന് പ്രാധാന്യം നല്‍കിയായിരിക്കും പരിശീലനമെന്നും ഗര്‍ഭസ്ഥശിശുവിന് 500 വാക്കുകള്‍ വരെ ഹൃദിസ്ഥമാക്കാന്‍ സാധിക്കുമെന്നും മാധുരി മറാത്തെ പറഞ്ഞു. ശിവജിയുടെ അമ്മയെയാണ് ഇതിന് മാതൃകയാക്കുന്നത്.
കുറഞ്ഞത് ആയിരം വനിതകളിലേക്കെങ്കിലും ഈ പരിശീലനപരിപാടി എത്തിക്കാനാണ് സംവര്‍ധിനി ന്യാസ് നിർദ്ദേശം.


