ചിലവ് ചുരുക്കാൻ സേനാ റിക്രൂട്ട്മെൻ്റ് പരിഷ്കരിച്ചു. 45000 ഹൃസ്വകാല അവസരങ്ങൾ വരുന്നു; വിജ്ഞാപനം ഉടൻ

സേനകളിലേക്ക് പുതിയ റിക്രൂട്ട്മെൻ്റ് ഗണ്യമായി വെട്ടിക്കുറച്ചതായുള്ള പരാതികൾക്കിടയിൽ പുതിയ വാഗ്ദാനവുമായി കേന്ദ്രം. നാല് വർഷത്തേക്ക് അടിസ്ഥാന ശമ്പളവും ഇൻഷൂറും സഹിതം പരിശീനം നൽകുന്ന പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത്. രാജ്യത്ത് 45000 പേർക്ക് അവസരം ലഭിക്കും എന്നാണ് വാഗ്ദാനം

45000 അവസരം, വിശദാംശങ്ങൾ

ഇതിൻ്റെ വിശദാംശങ്ങള്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്‌ ചൊവ്വാഴ്ച വെളിപ്പെടുത്തി.

വിരമിക്കുന്നത് വരെ, അല്ലെങ്കില്‍ 20 വര്‍ഷമോ 15 വര്‍ഷമോ സേവനകാലം എന്ന നിലവിലെ റിക്രൂട്ട്മെൻ്റ് രീതി വെട്ടിക്കുറച്ചു. ഹ്രസ്വകാലത്തേക്ക് ഇനി സൈനിക സേവനത്തിനായി ചേരാം എന്നാണ് വാഗാദനം.

കഴിഞ്ഞ രണ്ടു വർഷമായി സൈനിക റിക്രൂട്ട്മെൻ്റ് നടത്തിയിട്ടില്ല. ഇക്കാലയളവിൽ കാത്തിരുന്നവർ ഏജ് ഓവർ ആവുകയും ചെയ്തു.

ഒരോ വർഷവും 90 റിക്രൂട്ട്മെൻ്റ് റാലികൾ എങ്കിലും നടന്നിരുന്നത് 2020 – 21 കാലയളവിൽ 47 ആയി ചുരുങ്ങി. പാർലമെൻ്റിൽ സർക്കാർ നൽകിയ മറുപടി പ്രകാരം ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരുടെ ഒരു ലക്ഷം അവസരങ്ങൾ എങ്കിലും ഒഴിഞ്ഞ് കിടപ്പാണ്.

അഗ്നീവീർ ആവാം നാല് വർഷത്തേക്ക്


17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് നിയമനം.

അഗ്നീപഥ് എന്ന പദ്ധതിയില്‍ നാല് വര്‍ഷത്തേക്കാണ് സൈനികരെ നിയമിക്കുക. ഓഫീസർ റാങ്കിന് താഴെയുള്ള ഭടൻമാരുടെ നിലവാലത്തിലാണ്.

ഇവര്‍ അഗ്നിവീര്‍ എന്നറിയപ്പെടുമെന്ന് മന്ത്രി അറിയിച്ചു. നാല് വര്‍ഷത്തിന്‌ ശേഷം പിരിഞ്ഞുപോകാം. മികവ് പുലര്‍ത്തുന്ന കഷ്ടിച്ച് 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും.

സ്ഥിര നിയമനം നടത്തുമ്പോള്‍ ഉണ്ടാവുന്ന അധിക സാമ്പത്തികബാധ്യതയും പെന്‍ഷന്‍ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. സൈനിക അവസരങ്ങൾ നിരവധി യുവക്കൾക്ക് പ്രതീക്ഷയും ആശ്രയവും ആയിരുന്നതാണ്. ഇത് വെട്ടി കുറച്ച് ബാധ്യത ചുരുക്കി. പകരമാണ് നാല് വർഷ പരിശീലനം.

ആറ് മാസ പരിശീലനത്തിന് ശേഷമാവും നാല് വര്‍ഷ നിയമനം. ഈ കാലയളവില്‍ 30,000 മുതല്‍ 40,000 വരെ ശമ്പളവും അഗ്നിവീരർക്ക് നൽകും. ആരോഗ്യ ഇന്‍ഷൂറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരായിരിക്കും.

ശമ്പളത്തിൻ്റെ 30 ശതമാനം പിടിക്കും. ഇത് സർക്കാർ വിഹിതവും ചേർത്ത് 11.7 ലക്ഷം രൂപയായി നാലാം വർഷം പിരിയുമ്പോൾ മാത്രമാവും നൽകുക. 48 ലക്ഷം രൂപവരെയാണ് ഇൻഷൂറൻസ് കവറേജ്. മരണപ്പെട്ടാൽ ആശ്രിതർക്ക് ഇത് ഒരു കോടി രൂപവരെയായി ലഭിക്കും.

അഗ്നിപഥ് റിക്രൂട്ട്മെൻ്റ് സപ്തംബറിനകം

അടുത്ത 90 ദിവസത്തിനകം നിയമനം നടത്തുമെന്നും ജൂലായ് 2023 ഓടെ ആദ്യ ബാച്ച് സജ്ജമാകുമെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. കര, നാവിക, വ്യോമസേനകളിലേക്ക് നിയമനമുണ്ടാവും.

അഗ്നിവീര്‍ സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും. വികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക. സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും ഉണ്ടാവുക. എന്നലാൽ കാലാവധി നാല് വർഷം മാത്രമാവും

11 മുതല്‍ 12 ലക്ഷം രൂപ പാക്കേജിലായിരിക്കും നാല് വര്‍ഷത്തിന് ശേഷം ഇവരെ പിരിച്ച് വിടുക. പക്ഷെ ഇവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാവില്ല പദ്ധതി വിജയിക്കുകയാണെങ്കില്‍ വാര്‍ഷിക പ്രതിരോധ ബജറ്റില്‍ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്.

45,000 പേരെയാണ് നാല് വര്‍ഷ സേവനത്തിനായി ഉടന്‍ റിക്രൂട്ട് ചെയ്യുക. സൈനിക ജോലി അവസരങ്ങളും വെറും 25 ശതമാനമായി ചുരുങ്ങുമോ എന്ന ആശങ്കയും ഉദ്യോഗാർഥികൾക്കിടയിൽ ഉയരുന്നുണ്ട്.

ലക്ഷ്യം നിയമന ബാധ്യകൾ ചുരുക്കൽ

1.2 ലക്ഷം കോടി രൂപ സൈനിക പെൻഷൻ ഇനത്തിൽ ചിലവഴിക്കുന്നുണ്ട്. ഇത് പ്രതിരോധ ബജറ്റിൻ്റെ 25 ശതമാനത്തോളം വരും. ഇത് ഒഴിവാക്കുക എന്ന ആലോചനയുടെ ഭാഗമാണ് പരിഷ്കാരങ്ങൾ. 17 വർഷം സർവ്വീസ് ഉള്ള ഒരു ഭടന് പകരം പുതിയ ഹൃസ്വ സർവ്വീസ് വരുന്നതോടെ ഒരു വ്യക്തിക്ക് 11.5 കോടി രൂപ സർക്കാരിന് ചിലവിനത്തിൽ ലാഭിക്കാം എന്നാണ് കണക്കാക്കുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...