ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിനിടെ മുൻ പ്രസിഡന്റ് ഹു ജിന്റാഓയെ നാടകീയമായി ഹാളിൽനിന്ന് നീക്കുന്നതിന്റെ പുതിയ വിഡിയോ വൈറലായി. ഹു ജിന്റാഓയെ പൊടുന്നനെ നീക്കിയതിന്റെ കാരണം വീണ്ടും ചർച്ചയിലെത്തി.
മുൻ പോളിറ്റ് ബ്യൂറോ അംഗം ലി ജാൻഷു ക്ഷീണിതനായ ഹു ജിന്റാഓയുടെ മുന്നിലെ ഫയൽ എടുക്കുന്നതും സംസാരിക്കുന്നതും വീഡിയോയിലുണ്ട്. പ്രസിഡന്റ് ഷി ജിൻപിങ് മറ്റൊരാൾക്ക് നിർദേശം നൽകുന്നതും കാണാം. ഇദ്ദേഹമാണ് ഹു ജിന്റാഓയെ പുറത്തേക്ക് കൊണ്ടുപോകുന്നത്.
അനുരഞ്ജനത്തിന്റെ പഴയകാലം കഴിഞ്ഞെന്ന ഷി ജിൻപിങ്ങിന്റെ കൃത്യമായ സന്ദേശമാണ് ഇതുവഴി വ്യക്തമായതെന്ന് ഒരുവിഭാഗം കരുതുമ്പോൾ, ഹു ജിന്റാഓയുടെ മോശം ആരോഗ്യം മാത്രമാണ് പുറത്തേക്ക് കൊണ്ടുപോകാനുള്ള കാരണമെന്ന് മറ്റുള്ളവർ കരുതുന്നു.


