സർക്കാർ ഉടമസ്ഥതയിലുള്ള ജവാന്‍ മദ്യത്തിന്റെ ഉത്പാദനം അടുത്തയാഴ്ച മുതല്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്പാദന ലൈനുകളുടെ എണ്ണം നാലില്‍ നിന്ന് ആറാക്കി ഉയര്‍ത്തിയതോടെയാണ് കൂടുതല്‍ മദ്യ ഉത്പാദനത്തിന് വഴി തുറന്നത്. ഇപ്പോള്‍ വിപണിയിലുള്ള ജവാന്‍ മദ്യത്തിന്റെ ഒരു ലിറ്റര്‍ കുപ്പിയ്ക്ക് പുറമേ അര ലിറ്റര്‍ കുപ്പി പുറത്തിറക്കുന്ന കാര്യം ആലോചനയിലുണ്ട്. മൂന്ന് മാസത്തിനകം ജവാന്റെ അരലിറ്ററും ജവാന്‍ പ്രീമിയവും പുറത്തിറക്കാന്‍ ആലോചിക്കുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു. ( Jawan rum production may increase by next week)
ഉത്പ്പാദന ലൈനുകളുടെ എണ്ണം ഉയര്‍ന്നതോടെ പ്രതിദിനം 12,000 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇത് ബുധനാഴ്ച മുതല്‍ പ്രാവര്‍ത്തികമാക്കി തുടങ്ങും. നിലവില്‍ പ്രതിദിനം 8,000 കെയ്‌സ് മദ്യമാണ് ഉത്പാദിപ്പിച്ച് വരുന്നത്.
മദ്യനിര്‍മാണത്തിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലിറ്ററില്‍ നിന്ന് 25 ലക്ഷം ലിറ്ററാക്കി ഉയര്‍ത്താന്‍ അനുമതി തേടി ജവാന്‍ ഉദ്പാദകര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ പ്രതിദിനം 15,000 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാന്‍ കഴിയും.
സർക്കാർ ഉടമസ്ഥതയിലുള്ള മദ്യ നിർമ്മാണ ശാലയെ സ്വകാര്യ ഉദ്പാകർക്ക് വേണ്ടി ഇല്ലാതാക്കുന്നു എന്ന പരാതി ഉണ്ടായിരുന്നു. പാക്കിങ്ങും വിതരണവും ഏറ്റവും മോശമായ നിലാവരത്തിൽ ആയിരുന്നു. മാത്രമല്ല ഒരു ലിറ്റർ കുപ്പികൾ മാത്രമാണ് വിപണിയിൽ ലഭ്യമാക്കിയിരുന്നത്. ഇവ ബെവ്കോ ശാലകളിൽ എത്തിയാലും പൂഴ്ത്തി വെക്കുന്ന പ്രവണതയും പരാതിയായി.
ഏറ്റവും പ്രിയപ്പെട്ട ബ്രാൻ്റ് ആയിരുന്നിട്ടും വിപണിയിൽ നിയന്ത്രിക്കപ്പെട്ടിരുന്നു. ഏറ്റവും മോശം ബോട്ടിലിങ്ങ് ആണ് നടത്തിയിരുന്നത്. നിയമ പ്രകാരം തന്നെ അനുമതി കിട്ടാവുന്ന നിലവാരം ബോട്ടിലിങ്ങിൽ ഉണ്ടായിരുന്നില്ല. അടുത്ത കാലത്ത് ജവാൻ ഡിസ്ററ്ലറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുത്തിരുന്നു.
ജവാന്റെ ഉത്പാദനം കൂട്ടുന്നതിനോടൊപ്പം മലബാർ ഡിസ്റ്റിലറിയിൽ നിന്നും മലബാർ ബ്രാൻഡിയും പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും ഈ രംഗത്തെ ലോബിയിങ്ങിൽ നിലച്ചു പോകുകയായിരുന്നു.


