പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ് സമയ പരിധി നീട്ടി.വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി എന്നാണ് സർക്കാർ വിശദീകരണം. തിങ്കളാഴ്ച വൈകിട്ട് 5 വരെയാണ് ദീർഘിപ്പിച്ച സമയം. കഴിഞ്ഞ ദിവസം സെർവറുകളുടെ പ്രശ്നങ്ങൾ പരിഹരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.
വെബ്സൈറ്റുകൾ ഹാങ്ങ് ആവുന്ന പ്രശ്നം ഇതോടെ പരിഹരിക്കപ്പെടും എന്നാണ് വിശ്വസിക്കുന്നത്. പലർക്കും സൈറ്റിൽ കയറിപ്പറ്റാൻ കഴിയാത്ത സാഹചര്യമായിരുന്നു.
നേരത്തെ അപേക്ഷിച്ചവർക്ക് തിരുത്തലുകൾ വരുത്താനും മാറ്റം വരുത്തണമെങ്കിൽ അത് ചെയ്യാനും ഈ ദിവസം ഉപയോഗിക്കാം. 47 00 000 ലക്ഷം വിദ്യാർഥികളാണ് ആകെ അപേക്ഷിച്ചിരിക്കുന്നത്.
ജൂലൈ 28-ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സിബിഎസ് സി ഫലം കാത്ത് മാറ്റുകയായിരുന്നു. പിന്നീട് തൊട്ടടുത്ത ദിവസം ജൂലൈ 29-നാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. അന്ന് സർവ്വർ ജാം ആയി. ജൂലൈ 31 വൈകിട്ട് അഞ്ചിന് മുൻപ് ലിസ്റ്റ് പരിശോധിക്കുകയും തിരുത്തലുകൾ ചെയ്യുകയും വേണം എന്നായിരുന്നു നിർദ്ദേശം.


