ഡൽഹി സർവകലാശാലയുടെ ഓപ്പൺ ലേണിങ് സ്കൂളിനു കീഴിലുള്ള വിദൂര എം.ബി.എ. കോഴ്‌സിലേക്കുള്ള രജിസ്ട്രേഷൻ തുടങ്ങി. 25 വരെ അപേക്ഷിക്കാം. ആദ്യ മെറിറ്റ് ലിസ്റ്റ് 27-ന് പ്രസിദ്ധീകരിക്കും. 20,000 പേർക്കാണ് പ്രവേശനം ലഭിക്കുക.
എം.ബി.ബി.എസ്., ബി.ഡി.എസ്., എം.ഡി., എം.ഡി.എസ്. ബിരുദധാരികൾക്കും ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന നൽകും.
ഗതാഗതം, വ്യവസായം, സ്വയംതൊഴിൽ എന്നീ മേഖലകളിൽ രണ്ടോ അതിലധികമോ വർഷത്തെ പരിചയമുള്ളവർക്കും മുൻഗണനയുണ്ട്. രണ്ടുവർഷത്തെ കോഴ്‌സാണെങ്കിലും പൂർത്തിയാക്കാൻ നാലുവർഷം വരെ സമയം ലഭിക്കും.


