ഫുട്ബോൾ പ്രേമികൾക്ക് മികച്ച കളികൾ തിരഞ്ഞെടുക്കുമ്പോൾ ഫൈനൽ എന്നോ സെമി എന്നോ പ്രീക്വാർട്ടർ എന്നോ വ്യത്യാസമില്ല. പല വേൾഡ് കപ്പ് ടൂർണമെൻ്റുകളിലും സെമിയും ലൂസേഴ്സ് ഫൈനലും ഫൈനലിനേക്കാൾ ആവേശം വിതറി മനസുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ന് കാണാനിരിക്കുന്നതും അതാവാം.
ലൂസേഴ്സ് ഫൈനൽ എന്നു വിശേഷിപ്പിക്കുന്ന third-place play-off ൽ ഇന്ന് ക്രൊയേഷ്യ മൊറോക്കോയെ നേരിടും
ലോകകപ്പിലെ വ്യക്തിഗത പ്രകടനങ്ങളുടെ നേട്ടപ്പട്ടിക തിരുത്തുന്ന ചരിത്രമുണ്ട് ഈ ലൂസേഴ്സ് ഫൈനലിന്. നിശ്ചിത സമയത്ത് ലൂസേഴ്‌സ് ഫൈനലിൽ ഇതുവരെ ഗോൾ പിറക്കാതിരിന്നിട്ടില്ല. 19 ലൂസേഴ്‌സ് ഫൈനലിൽ നിന്നായി 73 ഗോളുകൾ പിറന്നിട്ടുണ്ട്. 21 ലോകകപ്പ് ഫൈനലിൽ നിന്നായി 77 ഗോളേ ഉണ്ടായിട്ടുള്ളൂ.
അതിവേഗ ഗോൾ പിറന്നത്
ലോകകപ്പിലെ അതിവേഗ ഗോൾ പിറന്നത് 2002ലെ തുർക്കി-കൊറിയ ലൂസേഴ്‌സ് ഫൈനലിലാണ്. കളി തുടങ്ങി 11-ാം സെക്കൻഡിലാണ് ഹക്കാൻ സുക്കർ ആണ് ഗോൾ നേടിയത്. മൂന്നാം സ്ഥാനത്തിനുള്ള പോരിൽ ബൂട്ട് കെട്ടി സുവർണ പാദുകം വരെ സ്വന്തമാക്കിയ താരങ്ങളുണ്ട്. 1990 ലോകകപ്പ്. ഇറ്റലിയുടെ സാൽവതോർ ഷിലാച്ചി 1998ൽ ക്രൊയേഷ്യയുടെ ഡെവർ സുക്കർ 2010ൽ ജർമനിയുടെ തോമസ് മുള്ളർ എന്നിവർ ലൂസേഴ്സ് ഫൈനലിൽ ഗോളടിച്ച് ഗോൾഡൻ ബൂട്ട് നേടിയവരാണ്.
ഇന്ന് ഖലീഫ സ്റ്റേഡിയത്തിൽ രാത്രി 8.30ന് മൊറോക്കോയെ ക്രൊയേഷ്യ നേരിടും. സെമിയിൽ ക്രൊയേഷ്യ അര്‍ജന്‍റീനയോടും മൊറോക്കോ ഫ്രാന്‍സിനോടുമാണ് തോറ്റത്.
കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യ രണ്ടാം സ്ഥാനത്ത് എത്തിയവരാണെങ്കില്‍ മൊറോക്കോ ലോകകപ്പുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് സെമിക്ക് ഇക്കുറി യോഗ്യത നേടിയത്. ചെറിയ കളിയല്ല ലൂസേഴ്സ് ഫൈനൽ


