വിവാദങ്ങളും വിവേചന ശ്രമങ്ങളും കൊഴുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇടയിലും പഠാനിലെ രണ്ടാമത്തെ ഗാനവും പുറത്തെത്തി. ബേഷരം രംഗ് എന്ന ഗാനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയവും വർഗ്ഗീയതയും വളർത്താനുള്ള ശ്രമങ്ങൾക്ക് മറുപടിയായി അടുത്ത ഗാനവും പുതു തലമുറയിൽ തരംഗമിളക്കിയാണ് വരവ്.
ഝൂമേ ജോ എന്ന ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. തട്ടുപൊളിപ്പന്‍ ഗാനത്തിനൊപ്പം തകര്‍പ്പന്‍ ചുവടുകളുമായി മതിമറന്നു നൃത്തം ചെയ്യുന്ന ഷാരൂഖിനെയും ദീപികയേയും ഗാനത്തില്‍ കാണാം.
സിദ്ധാര്‍ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.