സംസ്ഥാനരാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ച ശശി തരൂർ എം.പിയുടെ മലബാർ പര്യടനം തുടങ്ങുമ്പോൾ കോൺഗ്രസിൽ നെഞ്ചിടിപ്പേറുന്നു. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ എതിർപ്പുകൾക്കിടെയാണ് തരൂരിൻ്റെ പര്യടനം. പ്രത്യക്ഷമായി തന്നെ ഇവർ രംഗത്ത് വന്നു. തരൂർ പങ്കെടുക്കാനിരുന്ന യൂത്ത് കോൺഗ്രസ് പരിപാടി കോൺഗ്രസ് നേതൃത്വം ഇടപെട്ട് തടഞ്ഞു. ശശി തരൂർ പങ്കെടുക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയോ, അതിനായി വേദി ഒരുക്കുകയോ ചെയ്താൽ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന ഭീഷണിവരെ എത്തി. എന്നിട്ടും ശശി തരൂർ തുടരുക തന്നെയാണ്
പുതിയ നേതൃത്വം കൊതിക്കുന്ന അണികൾ, തരൂരിൻ്റെ വ്യക്തിത്വം, മുതിർന്ന നേതാക്കളുടെ നെഞ്ചിൽ തീ
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പരിപാടികളിൽ തരൂർ പങ്കെടുക്കുന്നുണ്ട്. ഇതിനുപുറമെ ജില്ലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തും. നാല് ദിവസത്തെ പരിപാടിയാണ് നിശ്ചയിച്ചിരിക്കുന്നത്. ദേശീയ, സംസ്ഥാന നേതൃത്വത്തിലെ പ്രബലരായ നേതാക്കളാണ് പരിപാടി തടയാൻ മുൻകൈയെടുത്തതെന്നാണ് തരൂർ പക്ഷം പരസ്യമായി പറയുന്നത്.
യൂത്ത് കോൺഗ്രസിനെ പരിപാടി നടത്തുന്നതിൽനിന്ന് നേതൃത്വം വിലക്കിയിരിക്കയാണ്. പക്ഷെ പരിപാടി അതേസമയത്ത് അതേഹാളിൽ ജവാഹർ യൂത്ത് ഫൗണ്ടേഷൻ എന്ന പേരിൽ തുടരുന്നുണ്ട്.
രാവിലെ എം.ടി വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തിയ തരൂർ പാണക്കാട് തങ്ങളുമായും, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരി ബിഷപ്പ് മാര് റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മുമ്പെങ്ങുമില്ലാത്തതരത്തിലാണ് തരൂർ പ്രവർത്തനയിടമായ കേരളത്തിൽ പര്യടനം ആരംഭിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ജനകീയ ശ്രദ്ധ പിടിച്ചു പറ്റിയ ശേഷമാണ് തരൂരിന്റെ കേരളത്തിലേക്കുള്ള വരവ്. വരും കാലങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിലേക്കുള്ള .
ചുവടുവെപ്പാണ് തരൂരിൻ്റെ വരവ്. എങ്കിൽ കാലാവധിയും കഴിഞ്ഞ് ശേഷിയും ചോർന്ന് തുടരുന്ന പലരും അണികളുടെ ഇടയിൽ നിന്നും പുറത്താക്കപ്പെടും


