തെങ്ങിൻ തോപ്പിൽ തീ പടർന്നു പിടിച്ച് വയോധികൻ മരിച്ചു

തൃശ്ശൂര്‍ പുല്ലൂരില്‍ തെങ്ങിന്‍തോപ്പില്‍ തീ പടർന്ന് പിടിച്ച് കാർഷിക ജോലി ചെയ്തുകൊണ്ടിരുന്നയാൾ മരിച്ചു. ഊരകം സ്വദേശി സുബ്രന്‍ (75) എന്നയാളാണ് മരിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇദ്ദേഹം ഇവിടെ സ്ഥിരം ജോലികൾ ചെയ്യുന്ന വ്യക്തിയാണ്.

ഏക്കറുകണക്കിനുള്ള തെങ്ങിന്‍തോപ്പിലാണ് തീ പടര്‍ന്നത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍നിന്നുള്ള ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

അതിനിടെയാണ് സുബ്രനെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തെങ്ങിന്‍തോപ്പില്‍ വലിയതോതില്‍ ആളിപ്പടര്‍ന്നതിനാല്‍, പറമ്പിനുള്ളിലുണ്ടായിരുന്ന സുബ്രന് പുറത്തിറങ്ങാന്‍ സാധിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...