തോൽവി അറിയാത്തവരില്ല, അതുകൊണ്ടു തന്നെ ഇന്നത്തെ കളി തീപാറും

നോക്കൗട്ടിന് പന്തുരുളുമ്പോള്‍ ആദ്യ റൗണ്ടില്‍ എല്ലാ കളിയും ജയിച്ച ഒരൊറ്റ ടീം പോലുമില്ല പ്രീക്വാര്‍ട്ടറില്‍. 32 ടീമുകള്‍ മാറ്റുരച്ച ഗ്രൂപ്പ് ഘട്ടം തോല്‍വിയറിയാതെ അതിജീവിച്ചത് ഇംഗ്ലണ്ട്, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്, യു.എസ്.എ, മൊറോക്കോ എന്നീ ടീമുകള്‍ മാത്രമാണ്. പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയ കരുത്തരായ അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നിവരെല്ലാം തോല്‍വിയറിഞ്ഞു. സമനിലയുടെ കളികളും ഇനിയില്ല. ജയം മാത്രം ലക്ഷ്യമിട്ട് പതിനാറ് ടീമുകളും അടുത്ത നാല് ദിവസങ്ങളിലായി പോരാട്ടത്തിനിറങ്ങും.

ഇന്നത്തെ പേരാട്ടം

  • അര്‍ജന്റീന-ഓസ്ട്രേലിയ

മുമ്പ് രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും അര്‍ജന്റീനയ്ക്കായിരുന്നു ജയം. 4-3-3 ശൈലിയിലായിരിക്കും അവര്‍ ഇറങ്ങുക. ടീമിനെ പരിക്ക് അലട്ടുന്നില്ല. ഗ്രൂപ്പ് സി ചാമ്പ്യന്മാരായാണ് അര്‍ജന്റീനയുടെ വരവ്. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റ (1-2) അവര്‍ അടുത്ത മത്സരങ്ങളില്‍ മെക്സിക്കോയെയും പോളണ്ടിനെയും 2-0 സ്‌കോറില്‍ തോല്‍പ്പിച്ചു.

ഗ്രൂപ്പ് ഡി രണ്ടാംസ്ഥാനക്കാരായാണ് ഓസ്ട്രേലിയ എത്തിയത്. ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോടു തോറ്റ (1-4) അവര്‍ രണ്ടാം മത്സരത്തില്‍ ടുണീഷ്യയെയും അവസാന മത്സരത്തില്‍ ഡെന്മാര്‍ക്കിനെയും 1-0 സ്‌കോറില്‍ തോല്‍പ്പിച്ചു. 4-4-2 ശൈലിയിലായിരിക്കും ഇറങ്ങുക. ടീമില്‍ പരിക്കുള്ള ആരുമില്ല. 2006-നുശേഷം ആദ്യമായാണ് അവര്‍ നോക്കൗട്ട് ഘട്ടത്തിലെത്തുന്നത്.

  • നെതര്‍ലന്‍ഡ്സ്-അമേരിക്ക

ഇരുടീമുകളും മുമ്പ് നാലുതവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും നെതര്‍ലന്‍ഡ്സിനായിരുന്നു ജയം. നെതര്‍ലന്‍ഡ്സ് കഴിഞ്ഞ 17 മത്സരങ്ങളില്‍ തോറ്റിട്ടില്ല. കഴിഞ്ഞ ആറുകളികളില്‍ അഞ്ചെണ്ണത്തിലും ഗോള്‍ വഴങ്ങിയിട്ടുമില്ല. ടീമിനെ പരിക്ക് അലട്ടുന്നില്ല. ഇറങ്ങാന്‍ സാധ്യതയുള്ള ശൈലി- 3-4-1-2. എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. പ്രാഥമിക റൗണ്ടില്‍ സെനഗലിനെയും (2-0) ഖത്തറിനെയും (2-0) തോല്‍പ്പിച്ചു. എക്വഡോറിനെതിരേ (1-1) സമനില വഴങ്ങി. കഴിഞ്ഞ 11 മത്സരങ്ങളില്‍ പത്തിലും അമേരിക്ക തോറ്റിട്ടില്ല.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...