ദേശീയപാത വികസനപദ്ധതിയുടെ ഭാഗമായി 21,583 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് സമീപകാലത്ത് ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുത്ത് നടപ്പാക്കിയ വികസനമാണ് ദേശീയപാത വീതി കൂട്ടൽ.
1078.22 ഹെക്ടര്‍ ഭൂമി പദ്ധതിയ്ക്കായി ഏറ്റെടുത്തു. 51,780 പേര്‍ക്ക് നഷ്ടപരിഹാരം നൽകി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
നവീകരിച്ച കാട്ടാക്കട ആമച്ചല്‍ – ചായ്ക്കുളം മൈലോട്ടുമൂഴി റോഡിൻ്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


