ദേശീയതലത്തിൽ മദ്യനിരോധനനയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി.
ചില സംസ്ഥാനങ്ങളിൽ സമ്പൂർണ മദ്യനിരോധനമുണ്ട്. എന്നാൽ മറ്റു ചില സംസ്ഥാനങ്ങളിൽ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കപ്പെടുന്ന സാഹചര്യമാണ്- ഹർജിക്കാരൻ വാദിച്ചു. വലിയൊരു വിഭാഗം ആളുകൾ മദ്യത്തിന് അടിമകളാണ്. കേന്ദ്രം ഈ വിഷയത്തിൽ നയരൂപീകരണത്തിന് തയ്യാറാകുന്നില്ല. എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
സമവർത്തി പട്ടികയായതിനാൽ കേന്ദ്രത്തിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ അധികാരമുണ്ട് എന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.എന്നാൽ സംസ്ഥാനതലത്തിലുള്ള നിയമങ്ങളിൽ ഇടപെടൽ ആവശ്യമുണ്ടോ എന്നത് കേന്ദ്രത്തിന്റെ വിവേചനത്തിൽ വരുന്നതാണെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യക്തമാക്കി.
ഇതൊന്നും കോടതിക്ക് ഇടപെടാവുന്ന വിഷയങ്ങളല്ലെന്നും- ഹർജി നിരാകരിച്ച് ജസ്റ്റിസ് ലളിത് പറഞ്ഞു.


