പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഏപ്രിൽ 10 തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. വെര്‍ച്വലായാണ് കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധം ചര്‍ച്ചയാകുമെന്നാണ് സൂചന. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും, വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും തമ്മിലുള്ള യുഎസ്-ഇന്ത്യ 2+2 യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച.
കൊവിഡ് സാഹചര്യം, കാലാവസ്ഥാ പ്രശ്‌നങ്ങള്‍, ആഗോള സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തല്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ചകള്‍ നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഒപ്പം റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആഗോള ഭക്ഷ്യ വിതരണത്തിലും ചരക്ക് വിപണിയിലുമുണ്ടാക്കിയ പ്രതിഫലനങ്ങളും ഉയർന്നു വരാം