അന്ധവിശ്വാസവുമായി ബന്ധപ്പെട്ട് ഇലന്തൂരില്‍നടന്ന നരബലിയുമായി ബന്ധപ്പെട്ട ക്രൂരതകള്‍ പുറത്തുവന്നതിന് പിന്നാലെ മലയാലപ്പുഴയിലെ മന്ത്രവാദ ചികിത്സാ കേന്ദ്രമായ ‘വാസന്തിയമ്മമഠം’ യുവജനസംഘടനകള്‍ അടിച്ചുതകര്‍ത്തു. വ്യത്യസ്ത വഴികളിലെ രാഷ്ട്രീയ യുവജന സംഘടനകൾ ഇക്കാര്യത്തിൽ ഒന്നേക്കേണ്ടി വന്നത് കൌതുകമായി. ഗുണ്ടകളുടെ സംരക്ഷണമുള്ള മഠത്തിനെതിരെ പൊലീസിൽ വർഷങ്ങൾക്ക് മുൻപ് തന്നെ നാട്ടുകാർ ഹർജി നൽകിയിരുന്നു.
ഇവിടെ മന്ത്രവാദചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീണതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കെട്ടിടത്തിന്റെ ചിലഭാഗങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. വിളക്കുകളും മറ്റും തകര്‍ത്തിട്ടുണ്ട്. പിന്നീട് പോലീസെത്തി മന്ത്രവാദ ചികിത്സ നടത്തിയിരുന്ന വാസന്തി എന്ന ശോഭയെ കസ്റ്റഡിയിലെടുത്തു.
ആറു വർഷമായി തട്ടിപ്പ്, യുവജന സംഘടനകളും പൊലീസും നോക്കിനിന്നു
മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പൊതീപാട് എന്ന സ്ഥലത്താണ് വാസന്തിയമ്മമഠം സ്ഥിതിചെയ്തിരുന്നത്. ആറ് വര്‍ഷത്തോളമായി ഇത് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 2016 ൽ തുടങ്ങിയ തട്ടിപ്പിനെ കുറിച്ച് നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പക്ഷെ ഇതുവരെ നടപടി ഉണ്ടായില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി, സാമ്പത്തിക ഐശ്വര്യം, രോഗ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ തേടിയാണ് ആളുകള്‍ ഇടേക്കു വന്നിരുന്നത്.
നേരത്തെയും ഈ സ്ഥാപനത്തിനെതിരെ വിവധ കോണുകളില്‍നിന്ന് പ്രതിഷേധവും പരാതിയും ഉയര്‍ന്നിരുന്നെങ്കിലും പോലീസും അധികൃതരും ഒരുതരത്തിലുള്ള നടപടികളും എടുത്തിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

മാധ്യമങ്ങൾ മാറുമോ, നിയമം വരെ പിരിവ് തുടരുമോ
പത്രമാധ്യമങ്ങളാണ് ഇത്തരം സ്ഥാപനങ്ങൾക്ക് പ്രചാരണം നൽകുന്നത്. എന്നതു സംബന്ധിച്ച പരാതിയും വിമർശനവും ശക്തമാവുകയാണ്. ഒരു വിവേചനവും ഇല്ലാതെ ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങൾ കാശു വാങ്ങി പ്രസിധീകരിക്കുന്നുണ്ട്. ഇത് പ്രതിസന്ധികളിൽ ഉഴറുന്ന സാധാരണ മനുഷ്യരുടെ വിശ്വാസ്യത നേടാൻ തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
അന്ധവിശ്വാസ നിർമാർജ്ജന നിയമം വരികയാണെങ്കിൽ ഇത്തരം പരസ്യങ്ങൾ പ്രസിധീകരിക്കുന്ന പത്രമാധ്യമങ്ങൾക്ക് എതിരെ കേസ് എടുക്കാൻ കഴിയും. വാരഫലം എന്ന പേരിൽ ഒക്കെ കോപ്പി പേസ്റ്റ് പത്രപ്രവർത്തനം തുടരുന്ന കാശു പിരിവ് തടയേണ്ടി വരും


