മഹമൂദ് മൂടാടി എഴുതുന്നു…
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു സമാനതകളിലാത്ത നടന പ്രതിഭയായിരുന്നു.
അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിന് മലയാള സിനിമാ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്. നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്.
പ്രതിഭകളായ സംവിധായകര്‍ക്കൊപ്പവും, സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും, ന്യൂജന്‍ താരങ്ങൾക്കൊപ്പവും മത്സരിച്ചഭിനയിക്കുന്ന നടന്. എൺപതുകൾ മലായാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നായിരുന്നു. അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടാതെ പോയ , താരമല്ലാത്ത നല്ല നടൻ.
മായാത്ത അഭിനയ മുഹൂർത്തങ്ങൾ
നെടുമുടി വേണുവിന്റെ അപാരമായ അഭിനയ ശേഷി പ്രേക്ഷകരെ വിസ്മയിപ്പിക്കും വിധം ഏററവും ഒടുവിലൊരു ചിത്രത്തിൽ കണ്ടത് അനിൽ രാധാകൃഷണ മേനോൻ സംവിധാനം ചെയ്ത നോർത് 24 കാതത്തിലാണ്. അതിലെ നെടുമുടിയുടെ സഖാവായ റിട്ടയർഡ് മാഷ് എന്ന കഥാപാത്രത്തെ എങ്ങിനെ മറക്കാനാണ്.
വിടപറയും മുമ്പേ, യവനിക, പഞ്ചവടിപ്പാലം, രചന, സാഗരം ശാന്തം, പറങ്കിമല, പൂച്ചയ്ക്കൊരു മൂക്കുത്തി, അച്ചുവേട്ടന്റെ വീട്, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഭരതം, താളവട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, വന്ദനം ചിത്രം, ബെസ്റ്റ് ആക്ടർ ഒരു പെണ്ണും രണ്ടാണും , ഇങ്ങനെ
ഭാവത്തിലും ശബ്ദത്തിലും നടനവൈഭവത്തിന്റെ പരിപൂർണത പ്രകാശിപ്പിക്കുന്ന നെടുമുടി വേണുവിന്റെ അഭിനയ മികവിന്റെ സാക്ഷ്യങ്ങളായ ചിത്രങ്ങളനവധിയാണ്.
മരണശേഷം പ്രധാനപ്പെട്ട നാല് ചിത്രങ്ങളാണ് നെടുമുടി വേണു അഭിനയിച്ചതായി പുറത്തിറങ്ങിയത്. മോഹൻലാല്‍ നായകനായ ‘നെയ്യാറ്റിൻകര ഗോപാന്റെ ആറാട്ടും’ മരക്കാര്‍: അറബിക്കടലിന്റെ സിംഹവും’ മമ്മൂട്ടിയുടെ ‘ഭീഷ്മ പര്‍വ്വവും ‘പുഴുവും’.
കുട്ടനാടിന്റെ ഓരങ്ങളിലെവിടെയോ ലക്ഷ്യബോധമില്ലാതെ അലഞ്ഞു തിരിഞ്ഞ വേണു എന്ന ചെറുപ്പക്കാരനെ അരങ്ങിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയത് നാടക കുലപതി കാവാലം നാരായണപ്പണിക്കരാണ് എന്ന് നെടുമുടി വേണു തന്നെ ഒരു അഭിമുഖത്തിൽ ഏറ്റുപറഞ്ഞതോർമയുണ്ട്.
വർഷങ്ങൾ പോയാലും മായാത്ത പ്രതിഭ
മലയാളക്കരയെ വിസ്മയിപ്പിച്ച നൂറുകണക്കിനു വേഷങ്ങള്‍ കെട്ടിയാടിയ നെടുമുടി വേണു ഓർമയായിട്ട് ഒരു വർഷം തികയുന്നു. നെടുമുടി വേണു 2021 ഒക്ടോബര്‍ 11നാണ് വേഷം അഴിച്ചുവച്ചത്. ഒട്ടനവധി വിസ്യകരമാം കഥാപാത്രങ്ങള്‍ ഊഴം കാത്തുനില്‍ക്കുമ്പോഴായിരുന്നു നെടുമുടി വേണുവിന്റെ മരണം.
നാടകത്തില്‍ ‘അവനവൻ കടമ്പ’ ആയിരുന്നു നെടുമുടി വേണുവിനെ കലാലോകത്ത് ആദ്യം ശ്രദ്ധേയനാക്കിയത്. കാവാലത്തിന്റെ കളരിയില്‍ ആയിരുന്നു അഭിനയ പഠനം. വെള്ളിത്തിരയിലേക്ക് എത്തിച്ചത് ‘തമ്പി’ലൂടെ അരവിന്ദനായിരുന്നു. ഭരതൻ ‘ആരവ’ത്തിലേക്കും ‘തകര’യെന്ന ചിത്രത്തിലേക്കും നെടുമുടി വേണുവിനെ കൊണ്ടു വന്നപ്പോൾ സിനിമാ ലോകത്തിന് അത് മുതൽക്കൂട്ടായി.
ആലപ്പുഴ ജില്ലയിലെ നെടുമുടിയാണ് അദ്ദേഹത്തിന്റെ ജന്മദേശം. സ്കൂൾ അദ്ധ്യാപകനായിരുന്ന പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനാണ്. നെടുമുടിയിലെ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആലപ്പുഴ എസ് ഡി കോളേജിൽ പഠിക്കുന്ന കാലത്ത് സംവിധായകൻ ഫാസിലുമായുണ്ടായ സൗഹൃദം നടനെന്ന നിലയിൽ നെടുമുടി വേണുവിന്റെ സിനിമ ജീവിതത്തിൽ നിർണായകമായി


