Friday, February 20, 2026

നൊട്ടീസുമായി പൊലീസ് പിന്നാലെ, പുല്ലുവില കല്പിച്ച് പി സി ജോർജ്

തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് ഹാജരാവാനുള്ള പൊലീസിൻ്റെ ആവശ്യം തള്ളി പി സി ജോർജ്. പിന്നാലെ എന്തു ചെയ്യണം എന്നറിയാതെ പൊലീസ്.

ജാമ്യോപാധി ലംഘിച്ചെന്ന വിലയിരുത്തലില്‍ പി.സി. ജോര്‍ജിനെതിരേ നിയമനടപടി സ്വീകരിക്കും എന്നാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും പി.സി. ജോര്‍ജ് ഹാജരാവാത്തത് ജാമ്യോപാധിയുടെ ലംഘനമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം കോടതിയെ അറിയിക്കാനൊരുങ്ങുകയാണ് ചെയ്യുന്നത്. പൊലീസ് ആവശ്യം നിരസിച്ച് പരസ്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുകയാണ് പി സി ജോർജ് ചെയ്തത്.

തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പി.സി. ജോര്‍ജിനോട് ഹാജരാവാന്‍ ഫോര്‍ട്ട് പോലീസ് എ.സി.പി. നോട്ടീസ് നല്‍കിയത്. എന്നാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് പി.സി. ജോര്‍ജ് അറിയിച്ചു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ഹാജരാവണമെന്ന് കാണിച്ച് മറ്റൊരു നോട്ടീസ് കൂടി നല്‍കിയെങ്കിലും ഹാജരാവാന്‍ കഴിയില്ലെന്നായിരുന്നു പി.സി. ജോര്‍ജിന്റെ മറുപടി.

ഹാജരാവാന്‍ കഴിയില്ലെന്ന് അറിയിച്ച് പി.സി .ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കാക്കരയിലേക്ക് പോവുകയായിരുന്നു. അവിടെ പരസ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

വിദേഷ്വ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാവുമെന്ന ഉപാധിയിലാണ് പി.സി. ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...