കാലാവസ്ഥയും വിളവും അനുകൂലമായതോടെ ഇത്തവണം ഒണം വിപണിയിൽ പച്ചക്കറി വില പൊള്ളിക്കില്ലെന്ന് പ്രതീക്ഷ. നേരിയ വിലക്കയറ്റം ഉണ്ടായി എങ്കിലും ഇത് ഇടനിലക്കാരുടെ കളിയായാണ് വിലയിരുത്തുന്നത്. സർക്കാർ ഇടപെടൽ കർശനമായതിനാൽ വില പിടിച്ചു നിർത്താൻ കഴിയും.
തേവാരം, ചിന്നമന്നൂർ,കമ്പം, തെനി, ശീലയംപെട്ടി തുടങ്ങിയ തെക്കൻ തമിഴ്‌നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്. ഓണം മുന്നിൽ കണ്ടാണ് പലപ്പോഴും കൃഷികൾ ക്രമീകരിക്കുന്നത്.
കേരളത്തിലേക്കുൾപ്പെടെയുള്ള പച്ചക്കറികളുടെ ലേലമാണിത്. ആവശ്യത്തിനു മഴയും മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളവും കിട്ടിയതോടെ പച്ചക്കറികളെല്ലാം നൂറു മേനി വിളഞ്ഞു. കഴിഞ്ഞയാഴ്ച വരെ വിലകുറഞ്ഞു നിന്ന പച്ചക്കറിക്ക് ഓണമെടുത്തതോടെ വില ഉയർന്നു തുടങ്ങിയിട്ടുണ്ട്.
ഇടനിലക്കാർ വില കുത്തനെ ഉയർത്തിയില്ലെങ്കിൽ എല്ലാ വർഷത്തെയും പോലെ പച്ചക്കറിക്ക് ഇത്തവണ തീവില നൽകേണ്ടി വരില്ലെന്നാണ് തമിഴ്‌നാട്ടിൽ നിന്നും ലഭിക്കുന്ന സൂചനകൾ. മുൻകൂട്ടി കണ്ട് വിപണിയിൽ സർക്കാർ ഇടപെട്ടാൽ ന്യായവിലക്ക് പച്ചക്കറിയും എത്തിക്കാനാകും


