സാങ്കേതിക തകരാർ സംഭവിച്ചത് കാരണം എയര്‍ ഇന്ത്യയുടെ എയര്‍ബസ് 320 നിയോ വിമാനം തിരിച്ചിറക്കി. മുംബൈ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം 27 മിനുട്ട് പറന്ന ശേഷമാണ് പ്രശ്നം ശ്രദ്ധയിൽ പെട്ടത്. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളില്‍ ഒന്ന് പ്രവർത്തന സജ്ജമല്ലെന്ന് കണ്ടെത്തി.
മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാന. വെള്ളിയാഴ്ച രാവിലെ 9.43ന് പറന്നുയര്‍ന്ന് മാണ്. അല്പസമയത്തിനു ശേഷം പൈലറ്റിന് സാങ്കേതിക തകരാറിനെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് 10.10 ഓടെയാണ് വിമാനം താഴെയിറക്കിയത്.
യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ബെംഗളൂരുവിലേക്ക് അയച്ചതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. ഗുരുതരമായ പിഴവായാണ് എഞ്ചിൻ നിശ്ചലതയെ കാണുന്നത്.


