സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിനും കെ.വി. തോമസിനും അനുമതിയില്ല. കെപിസിസി നിലപാട് എഐസിസി നേതൃത്വം അംഗീകരിക്കുകയായിരുന്നു. കേന്ദ്ര ഘടകം എതിർപ്പ് അറിയിച്ചതിനാൽ സെമിനാറിൽ പങ്കെടുക്കില്ലെന്ന് കെ.വി. തോമസ് പ്രതികരിച്ചു.
അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന സുധാകരന്റെ താക്കീതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുകയാണ്. സെമിനാറിലേക്ക് തന്നെ ക്ഷണിച്ചത് ഡൽഹിയിൽ നിന്നാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ശശി തരൂർ പറഞ്ഞിരുന്നത്.