പാര്‍ലമെന്‍റിന്റെ ബജറ്റ് സമ്മേളനം ഇന്നവസാനിക്കും. സഭ ഭരണ, പ്രതിപക്ഷ പ്രതിഷേധത്തിൽ തുടർച്ചയായി മുടങ്ങി. ഒരു ദിവസം പോലും സ്വാഭാവിക നടപടികളിലേക്ക് കടന്നില്ല.
ഇന്നലെയും ഭരണ, പ്രതിപക്ഷ ബഹളത്തിൽ നിർത്തിവച്ചിരുന്നു. നരേന്ദ്ര മോഡി അദാനി ബന്ധം, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി എന്നീ വിഷയങ്ങളിലാണ് സഭയിൽ ഇന്നലെയും ബഹളം തുടർന്നത്. ഇരുസഭകളും ചേര്‍ന്നയുടന്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ട് മണിവരെ നിര്‍ത്തി വച്ചു. ഉച്ചക്ക് ശേഷവും ബഹളം തുടര്‍ന്നതോടെ ലോക് സഭ പിരിയുകയായിരുന്നു
ഒരു ദിവസം പോലും സഭ സമ്മേളിക്കാനായില്ലെങ്കിലും ഭൂരിപക്ഷ പിന്തുണയില്‍ ബജറ്റ് പാസാക്കുകയും ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോയത്.


