അച്ഛനാകാനുള്ള ആഗ്രഹം ഉള്ളിൽ ഒതുക്കിയതിൻ്റെ സങ്കടം പങ്കുവച്ച് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. ഇന്ത്യ ടിവിയുടെ ആപ് കി അദാലത് ടി വി ഷോയിലെ അഭിമുഖത്തിലാണ് സല്‍മാന്‍ ഖാൻ്റെ സങ്കടം. ഒരു കുട്ടിയെ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇന്ത്യന്‍ നിയമമനുസരിച്ച് അത് സാധ്യമല്ലെന്ന ഭീഷണിയിലിലായെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു.(Salman Khan shares his desire to become a father)
കരണ്‍ ജോഹര്‍ രണ്ട് കുട്ടികളുടെ അച്ഛനാകാന്‍ ഒരുങ്ങുന്നുവെന്നത് വാര്‍ത്തയായി. മാധ്യമ പ്രവർത്തകരുടെ ഇതു സംബന്ധിച്ച് ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍. കുഞ്ഞുങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ നിയമങ്ങളൊക്കെ മാറി. നമുക്ക് നോക്കാം എന്ത് ചെയ്യാനാകുമെന്ന്. കുട്ടികള്‍ എന്റെയൊപ്പം വരുമ്പോള്‍ അവരുടെ അമ്മമാരും ഒപ്പമുണ്ടാകും.
കുട്ടികളെ സംബന്ധിച്ച് അത് നല്ലതായിരിക്കാം. പക്ഷേ എന്റെ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ എന്റെ ഭാര്യ കൂടിയായിരിക്കും’. സല്‍മാന്‍ ഖാന്‍ പറഞ്ഞു.
കിസി കാ ഭായ് കിസി കി ജാന്‍ ആണ് സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ, ഷെഹ്നാസ് ഗില്‍, പാലക് തിവാരി, സിദ്ധാര്‍ത്ഥ് നിഗം, വെങ്കിടേഷ് ദഗ്ഗുബതി, ഭൂമിക ചൗള, രാഘവ് ജുയല്‍, ജാസി ഗില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


