പിന്‍സീറ്റില്‍ നടുക്കിരിക്കുന്നവര്‍ക്കുള്‍പ്പെടെ കാറിലെ മുഴുവന്‍ യാത്രക്കാര്‍ക്കുമുള്ള ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിരിക്കണമെന്ന് നിബന്ധന വരുന്നു. ഇതിനായി സൌകര്യം ഒരുക്കാൻ വാഹനനിര്‍മാതാക്കളോട് ഗതാഗതമന്ത്രാലയം നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച കരടുമാര്‍ഗരേഖ ഈ മാസം പുറത്തിറക്കും.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഒട്ടുമിക്ക കാറുകളിലും മുന്നിലിരിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്ന രണ്ടുപേര്‍ക്കും മാത്രമാണ് വൈ ആകൃതിയിലുള്ള ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെല്‍റ്റ് ഇപ്പോഴുള്ളത്. ചുരുക്കം ചില വാഹനനിര്‍മാതാക്കളാണ് നടുവിലെ സീറ്റിലും ഇതു പിടിപ്പിക്കുന്നത്. ചില കാറുകളില്‍ ലാപ് ബെല്‍റ്റ് അല്ലെങ്കില്‍ വയറിനുമുകളിലൂടെ ധരിക്കുന്ന ബെല്‍റ്റുകളാണ് പിന്നിലിരിക്കുന്നവര്‍ക്കായി നല്‍കുന്നത്.
പിന്നിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും കുറ്റകരവുമല്ല. പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ പിന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയേക്കും. എട്ടുപേര്‍ക്കു സഞ്ചരിക്കാവുന്ന കാറില്‍ ആറു എയര്‍ ബാഗ് എങ്കിലും നിര്‍ബന്ധമായുണ്ടാകണമെന്ന് ജനുവരി 14-ന് മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു; ഒക്ടോബര്‍ ഒന്നുമുതല്‍ ഈ നിയമം നിലവില്‍വരും.
1959-ല്‍ സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോയാണ് ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ് ആദ്യമായി വാഹനത്തില്‍ നല്‍കിയത്. വോള്‍വോ പി.വി 544 എന്ന മോഡലിലാണ് ഇത് ആദ്യം ഒരുക്കിയത്. Y ഷേപ്പിലുള്ള ഈ സീറ്റ് ബെല്‍റ്റ് ഇന്ന് മിക്ക വാഹനങ്ങളിലും ഒരുക്കുന്നുണ്ട്.
സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലുണ്ടാകുന്ന വാഹനാപകടങ്ങളില്‍ 14 ശതമാനം മരണങ്ങള്‍ക്കും കാരണം സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതാണ്. സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചിക്കുന്നത്. സീറ്റ് ബെല്‍റ്റുകളുടെ ഉപയോഗം ഗുരുതരമായ റോഡ് അപകടങ്ങളില്‍ പോലും രക്ഷപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നുമാണ് വിലയിരുത്തലുകള്‍. സുരക്ഷ വര്‍ധിപ്പിക്കുന്നതിനായാണ് വാഹനത്തില്‍ ആറ് എയര്‍ബാഗുകളും നിര്‍ബന്ധമാക്കുന്നത്. മുൻനിര വില കൂടിയ കാറുകളിൽ ഇത് എളുപ്പമാവും.