മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ പോലീസ് തിരയുന്നു. പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വർഗ്ഗീയ വിദ്വേഷ പ്രസംഗത്തിലാണ് അറസ്റ്റിന് ഒരുങ്ങുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈരാറ്റുപേട്ടയിലെ വീട്ടില്‍ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി എങ്കിലും പിസി ജോർജിനെ കണ്ടെത്താനായില്ല. അറസ്റ്റ് ഭയന്ന് എംഎൽഎ ഒളിവിൽ പോയതായാണ് സൂചന.
അനുസരിക്കാൻ പിണറായിയുടെ ശമ്പളക്കാരൻ അല്ലാല്ലോ. സർക്കാരിന്റെ ഭാഗത്ത് നിന്നും പോലീസിന്റെ ഭാഗത്ത് നിന്നും നീതി കിട്ടിയില്ലെങ്കിൽ ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് നീതി കിട്ടുമോ എന്നാണ് നോക്കുന്നതെന്ന് ഇദ്ദഹത്തിൻ്റെ മകൻ ഷോൺ ജോർജ് പ്രതികരിച്ചു . തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും പറഞ്ഞു.
ഇതോടെ തത്ക്കാലം പി സി ജോർജ് ഒളിവിൽ പോയിരിക്കയാണ് എന്ന് വ്യക്തമായി. പൊലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല.