അല്ലു അര്‍ജുന്‍ നായകനായ പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിര്‍ത്തി വച്ചു. തെലുങ്ക് സിനിമാ നിര്‍മാതാക്കളുടെ സമരത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് കാരണം. പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ എന്ന സംഘടനയാണ് സമരത്തിൽ.
നടന്‍മാരുടെ ഉയര്‍ന്ന പ്രതിഫലം, നിര്‍മാണ് ചെലവ്, ഒടിടി റിലീസ് തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പുഷ്പ നിര്‍മിക്കുന്ന മൈത്രി മൂവീസും സമരത്തോട് ഐക്യദാര്‍ഢ്യം പുലർത്തുന്ന സ്ഥാപനമാണ്.
. സിനിമ ആഗസ്റ്റില്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്ന് സംവിധായകന്‍ സുകുമാര്‍ പറഞ്ഞു. സമരം തുടരുന്നതിനാല്‍ ചിത്രീകരണം സെപ്തംബറിലേക്ക് മാറ്റി. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ പുഷ്പയുടെ ചിത്രീകരണം പുനരാരംഭിക്കും
2021 ലാണ് പുഷ്പ ആദ്യഭാഗം റിലീസ് ചെയ്തത്. രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. 200 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയ ചിത്രം 365 കോടി വരുമാനം നേടി.


