പൊതു നിരത്തിൽ യുവാവ് സ്വയം കഴുത്തറുത്തു

കലൂരില്‍ പൊതു നിരത്തിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. ദേശാഭിമാനി ജംഗ്ഷനിലാണ് സംഭവമുണ്ടായത്. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

തോപ്പുംപടി സ്വദേശി ക്രിസ്റ്റഫറാണ് മരണപ്പെട്ടത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു.

ദേശാഭിമാനി ജംഗ്ഷന് സമീപമുള്ള പെറ്റ് ഷോപ്പിന് മുന്നില്‍ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. പാതയേരത്തെ പോസ്റ്റില്‍ വന്നിരുന്ന ശേഷം യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയിലായ യുവാവിനെ സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രയിലെത്തിക്കും മുമ്പുതന്നെ മരിച്ചു.

യുവാവിന്റെ കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയിരുന്നുവെന്നും കത്തികൊണ്ട് കൈയിലും കഴുത്തിലും ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...