“പേസിഎം” കർണാടക മുഖ്യമന്ത്രിക്ക് എതിരായ അഴിമതി കാമ്പയിൻ; കോൺഗ്രസ് അധ്യക്ഷനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരായ ‘പേസിഎം’ ക്യാമ്പയിനിനു തുടർച്ചയായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്‍ദീപ് സിങ് സുര്‍ജേവാല, ബി.കെ. ഹരിപ്രസാദ്, പ്രിയങ്ക ഖാഡ്ഗെ എന്നിവരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇ- വാലറ്റായ ‘പേടിഎമ്മി’നോട് സാദൃശ്യമുള്ള ‘പേസിഎം’ എന്ന വാചകത്തോടുകൂടി ക്യു.ആര്‍ കോഡും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ചിത്രവുമുള്‍പ്പടെയുള്ള പോസ്റ്ററുകള്‍ നേരത്തെ ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ കാമ്പയിൽ ചെയ്തിരുന്നു. ‘40% ഇവിടെ സ്വീകരിക്കുന്നു’ എന്ന ക്യാപ്ഷനോടുകൂടിയതായിരുന്നു പോസ്റ്റര്‍.

പൊതുമരാമത്ത് ജോലികള്‍ക്ക് സര്‍ക്കാര്‍ 40% കമ്മീഷന്‍ വാങ്ങുന്നതായുള്ള അഴിമതിക്ക് എതിരായായിരുന്നു കാമ്പയിൻ. സര്‍ക്കാര്‍ ജോലിക്കും ബി.ജെ.പി. സര്‍ക്കാര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് പിന്നാലെ രംഗത്ത് വരികയും ചെയ്തു.

ഒരു തെളിവുമില്ലാത്ത ആരോപണമാണെന്നും അഴിമതി നടത്തിയെന്നതിന് തെളിവുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ പ്രതികരണം. തെരുവില്‍ ഒട്ടിച്ചത് തിന്മയുടെ പോസ്റ്ററാണെന്നും ബൊമ്മ പ്രതികരിച്ചിരുന്നു. ഇതിനു തുടർച്ചയായാണ് നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...