പോക്സോ കേസിൽ പത്തു വർഷം തടവ്, വിധി കേട്ട പ്രതി പൊലീസിൻ്റെ കൺമുന്നിൽ മുങ്ങി

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷാവിധി കേട്ട പ്രതി പൊലീസിനെ വെട്ടിച്ച് കോടതിയില്‍നിന്ന് മുങ്ങി. കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് (39) രക്ഷപ്പെട്ടത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം കാണിച്ച കേസില്‍ ശനിയാഴ്ച പട്ടാമ്പി പോക്‌സോ അതിവേഗകോടതി ഹരിദാസന് 10 വര്‍ഷം തടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചിരുന്നു.

ജാമ്യംനേടി പുറത്തിറങ്ങിയ ഹരിദാസന്‍ കേസ് പരിഗണിക്കുന്നതിനാല്‍ കോടതിയിലെത്തി. ശിക്ഷാവിധി കേട്ടശേഷം പൊലീസിൻ്റെ കൺമുന്നിലൂടെ രക്ഷപ്പെടുകയായിരുന്നു.

2021-ലാണ് കേസിനാസ്പദമായ സംഭവം. ചാലിശ്ശേരി പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

അനുകൂലമാവുമെന്ന് കരുതിയ വിധി തിരിച്ചടിയായതോടെ പ്രതി മുങ്ങുകയായിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...