വിശുദ്ധവാരത്തിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് പോക്സോ കേസില്‍ വൈദികന് അറസ്റ്റില്‍. ഓര്‍ത്തഡോക്സ് സഭാ വൈദികന് ശെമവൂന്‍ റമ്പാന് (77) ആണ് പിടിയിലായത്. 15 വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഏപ്രില്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.
15-കാരിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റ്. വിശുദ്ധവാരവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ഊന്നുകല്‍ മാര്‍ ഗ്രിഗോറിയസ് പള്ളിയില്‍ താത്കാലിക ചുമതലയുണ്ടായിരുന്ന വൈദികനായിരുന്നു ശെമവൂന്‍
റമ്പാന്. ഇതിനിടയിലാണ് കയ്യേറ്റം.
ഊന്നുകല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട സ്വദേശിയാണ് വൈദികന്.


