ട്രയൽ അലോട്ട്മെന്റ് പരിശോധിച്ച ശേഷം സമർപ്പിച്ച അപ്ലിക്കേഷനിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ ‘Edit Application’ എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ഉൾപ്പെടുത്തലുകൾ ജൂൺ 15ന് വൈകീട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം.
ഒരു പ്രാവശ്യം അപ്ലിക്കേഷൻ എഡിറ്റ് ചെയ്തു കൺഫോം ചെയ്താൽ പിന്നീട് എഡിറ്റ് ചെയ്യാൻ കഴിയില്ല എന്ന് പ്രത്യേകം ഓർക്കണം
തെറ്റായ വിവരങ്ങൾ നൽകിയാൽ ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും.
അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്. സ്വന്തമായും ഹെൽപ് സെൻ്ററുകളിലും ഇത് ചെയ്യാം. അവസാന വട്ടം ഒരിക്കൽ കൂടി പരിശോധിച്ച ശേഷം അപഡേറ്റ് ചെയ്യുക


