പ്ലസ് വൺ ആദ്യ അലോട്മെൻ്റ് വന്നു, വിദ്യാർഥികൾ ചെയ്യേണ്ട കാര്യങ്ങൾ

അലോട്മെന്റ് ലഭിക്കുന്നവരെല്ലാം നിർദിഷ്ട സമയത്തുതന്നെ സ്കൂളിൽ പ്രവേശനത്തിനു ഹാജരാവണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ആദ്യ അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ പ്രവേശനം 19ന് രാവിലെ 11മുതൽ ആരംഭിക്കും. ജൂൺ 19മുതൽ ജൂൺ 21ന് വൈകിട്ട് 4വരെയാണ് പ്രവേശനം. അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ
http://admission.dge.kerala.gov.in വഴി ലഭ്യമാകും. വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate
Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ അലോട്മെന്റ് പരിശോധിക്കാം.

ശ്രദ്ധിക്കുക

പ്ലസ് വൺ ആദ്യ അലോട്മെന്റ് ലഭിച്ചവർ ഇതിനുള്ള അറിയിപ്പ് സൈറ്റിൽ കയറി പ്രിൻ്റ് ചെയ്ത് എടുക്കണം. ഫസ്റ്റ് അലോട് റിസൽറ്റ്സ് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന ലെറ്ററുമായി അലോട്മെന്റ് ലഭിച്ച സ്കൂളിൽ എത്തണം. അലോട്മെന്റ് ലഭിച്ച സ്കൂളിൽനിന്ന്‌ ലെറ്റർ പ്രിന്റെടുത്തും നൽകുന്ന സംവിധാനമുണ്ട്. എങ്കിൽ രക്ഷിതാവിനോടൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി വേണം ഹാജരാവേണ്ടത്.

ആദ്യ അലോട്മെന്റിൽ തിരഞ്ഞെടുത്ത വിദ്യാലയത്തിൽ ഒന്നാമത്തെ ഓപ്ഷൻ തന്നെ ലഭിച്ചിട്ടുള്ളവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് പരിശോധനയുടെ വേളയിൽ അടയ്ക്കാവുന്നതാണ്.

ഇതര ഓപ്ഷനുകൾ ലഭിച്ചാൽ

മറ്റ് ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താത്‌കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്‌കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല.

താത്‌കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്കൂളിൽ നൽകണം. ഫസ്റ്റ് അലോട്മെന്റ് ലഭിച്ചിട്ടും താത്‌കാലികപ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കില്ല.

വിവരങ്ങൾ നൽകിയത് തെറ്റിയാൽ

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്മെന്റിനു പരിഗണിക്കാത്ത അപേക്ഷകർക്ക് സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാം. സ്പോർട്‌സ് ക്വാട്ട അലോട്മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. 20, 21 തീയതികളിലായിരിക്കും പ്രവേശനം.

ആദ്യ അലോട്മെൻ്റ് ലഭിക്കാത്തവർ

ആദ്യഅലോട്ട്മെന്റിൽ ഇടം നേടാത്തവർ അടുത്ത
അലോട്ട്മെന്റുകൾക്കായി കാത്തിരിക്കണം. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച് ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

ആദ്യ അലോട്മെൻ്റിൽ സാധ്യതകൾ വർധിച്ചു

ഏറ്റവുമധികം മെറിറ്റു സീറ്റുകളുമായി മുഖ്യഘട്ടത്തിലെ അലോട്‌മെന്റ് തുടങ്ങുന്നത് ഈ വർഷമാണ്. പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റുകളുടേതല്ലാത്ത എയ്ഡഡ് സ്കൂളുകളിലെ 10 ശതമാനം കമ്യൂണിറ്റി മെറിറ്റു സീറ്റുകൾ ഹൈക്കോടതി ഉത്തരവുപ്രകാരം പൊതുമെറിറ്റിലേക്കു മാറ്റിയിട്ടുണ്ട്. അതിലൂടെ മെറിറ്റിൽ അയ്യായിരത്തോളം സീറ്റ്‌ അധികമായിട്ടുണ്ട്. അതും സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടത്തിൽ വരുത്താറുള്ള സീറ്റുവർധന ആദ്യംതന്നെ നടത്തിയതിനാലുമാണു മെറിറ്റ് സീറ്റുകളിൽ വർധനയുണ്ടായത്.

സ്പോർട്സ് ക്വാട്ട പ്രവേശനം

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ്19ന് രാവിലെ പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ട അലോട്ട്മെന്റിനൊപ്പമാണ് സ്പോർട്സ് ക്വാട്ട അലോട്ട്മെന്റും പ്രസിദ്ധീകരിക്കുക. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ
http://admission.dge.kerala.gov.in വഴി ലഭ്യമാകും. അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ് പ്രകാരമുള്ള അഡ്മിഷൻ ജൂൺ 20 മുതൽ ജൂൺ 21 വരെ തീയതികളിൽ നടക്കും. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത
സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...