ഫാദർ അടപ്പൂർ അന്തരിച്ചു

എഴുത്തുകാരനും ദാര്‍ശനികനുമായ ഫാ. ഏബ്രഹാം അടപ്പൂര്‍ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലായിരുന്നു അന്ത്യം. 97 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന്. റോമിലെ ഈശോ സഭയുടെ ഇന്ത്യന്‍ കോര്‍ഡിനേറ്ററായിരുന്നു. ക്രിസ്തുവിന്റെ ദൈവാന്വേഷണങ്ങള്‍ക്ക് തുടര്‍ച്ച തേടിയ വൈദികനായിരുന്നു.

മൂവാറ്റുപുഴയ്ക്കടുത്ത് ആരക്കുഴയിലായിരുന്നു ജനനം. 1944-ല്‍ ഈശോ സഭയില്‍ അംഗമായി. പാളം തെറ്റിയ ദൈവശാസ്ത്രം, കമ്മ്യൂണിസത്തിന്റെ തകര്‍ച്ച, കമ്മ്യൂണിസം ഒരു ചരമക്കുറിപ്പ്, ജോണ്‍ പോള്‍ മുതല്‍ ജോണ്‍ പോള്‍ വരെ എന്നിവ പ്രധാനകൃതികള്‍.

1983 മുതൽ ഏഴുവർഷം ആംഗ്ലിക്കൻ-കത്തോലിക്ക രാജ്യാന്തര കമ്മിഷനിൽ അംഗമായിരുന്നു ഫാദർ അടപ്പൂർ. മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയാണ്.   1944 ൽ പതിനെട്ടാം വയസ്സിലാണ് അദ്ദേഹം  ഈശോസഭയിൽ ചേർന്നത്. 1959ൽ പൗരോഹിത്യം സ്വീകരിച്ചു. 1962 മുതൽ 66 വരെ വത്തിക്കാനോട് ചേർന്ന ജസ്വീറ്റ ജനറലിന്റെ കാര്യാലയത്തിലായിരുന്നു. ലാറ്റിൽ . ഇറ്റാലിയൻ, ഫ്രഞ്ച്, ഗ്രീക്ക് ഭാഷകൾ അറിയാം. 

സഭാ പ്രസിദ്ധീകരണമായ ‘ സന്ദേശ’ത്തിലാണ് എഴുതിതുടങ്ങിയത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...