കേന്ദ്രസർക്കാറിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ INTUC ആര്‍പ്പൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. INTUC ആര്‍പ്പൂക്കര മണ്ഡലം പ്രസിഡണ്ട് ടി.എസ്. രാജു അധ്യക്ഷത വഹിച്ചു. ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഞ്ചു മനോജ് പ്രകടനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
റീജണൽ പ്രസിഡണ്ട് അച്ചൻ കുഞ്ഞു ചേകൊന്തയിൽ, INTUC ഏറ്റുമാനൂർ നിയോജകമണ്ഡലം യൂത്ത് വിംഗ് പ്രസിഡണ്ട് ശ്രീനാഥ് രഘു, പഞ്ചായത്ത് മെമ്പർ ശ്രീ റോയ് പുതുശ്ശേരി, ടോമിച്ചൻ കാവക്കണ്ണി, സുനു മരങ്ങാട്ട്, ആര്‍പ്പൂക്കര തങ്കച്ചൻ, സതീഷ് ചേകൊന്തപറമ്പിൽ തുടങ്ങി കോൺഗ്രസിന്റെയും INTUC യുടെയും നേതാക്കന്മാരും പ്രവർത്തകരും പ്രകടനത്തിൽ പങ്കെടുക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇന്ത്യ മഹാരാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് INTUC നടത്തിവരുന്നത്.



