യൂറോപ്പ ലീഗിലെ ബാഴ്സലോണ – മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിനിടെ കോർട്ടിൽ തല്ലുമാല. യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസ് നിലത്തു വീണ കളിക്കാരനു നേരെ ഷോട്ട് എടുത്തതാണ് പ്രകോപനം.
യുണൈറ്റഡ് താരം ആരോണ്‍ വാന്‍-ബിസാക്കയുടെ ഫൗളില്‍ ബാഴ്സ താരം ഫ്രെങ്കി ഡിയോങ് നിലത്ത് വീണു. ഈ സമയം പന്ത് നേരേ പോയത് അടുത്തുണ്ടായിരുന്ന ബ്രൂണോ ഫെര്‍ണാണ്ടസിന്റെ കാലിലേക്കായിരുന്നു. പന്ത് പാസ് ചെയ്യുന്നതിനോ ക്ലിയര്‍ ചെയ്യുന്നതിനോ പകരം ബ്രൂണോ അത് ഡിയോങ്ങിന്റെ ദേഹത്തേക്ക് ആഞ്ഞടിക്കുകയായിരുന്നു.
പന്തുകൊണ്ട ഡിയോങ് മൈതാനത്ത് വേദനകൊണ്ട് നിലത്ത് കിടന്നു പുളഞ്ഞു. ഇതോടെ ഇരു ടീമിലെയും താരങ്ങള്‍ കൊമ്പു കോർത്തു. താരങ്ങള്‍ തമ്മില്‍ കുറച്ച് ഉന്തും തള്ളും തുടർന്നു. കാസിമിറോ ഉൾപ്പെടെ കളിക്കാർ പ്രകോപിതരായി പരസ്പരം ഏറ്റു. മനപൂർവ്വം അല്ല എന്ന വിലയിരുത്തലിൽ ബ്രൂണോയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്കി.
അല്പനേരം നീണ്ടുനിന്ന വാഗ്വാദം അവസാനിച്ച ശേഷമാണ് കളി പുനരാരംഭിച്ചത്. മത്സരം 2-1ന് ജയിച്ച യുണൈറ്റഡ് യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ബാഴ്സ പുറത്തായി.



